അഫ്ഗാൻ അഭയാർഥികൾക്കായി 100 മില്യൺ യുഎസ് ഡോളർ അടിയന്തര സഹായം പ്രഖ്യാപിച്ച് ജോ ബിഡെൻ
Jul 24, 2021, 15:53 IST
വാഷിംഗ്‌ടൺ: (www.kvartha.com 24.07.2021) അഫ്ഗാൻ അഭയാർഥികൾക്കായി 100 മില്യൺ യുഎസ് ഡോളർ അടിയന്തിര സഹായം പ്രഖ്യാപിച്ച് യു എസ് പ്രസിഡണ്ട് ജോ ബിഡെൻ. അപ്രതീക്ഷിത അഭയാർഥികൾക്കും
അടിയന്തിര കുടിയേറ്റ ആവശ്യങ്ങൾക്കുമായി മാറ്റിവെച്ച അടിയന്തിര ഫണ്ടിൽ നിന്നുമാണ് തുക പ്രഖ്യാപിച്ചതെന്ന് വൈറ്റ് ഹൌസ് അറിയിച്ചു. അടിയന്തര അഭയാർത്ഥി-കുടിയേറ്റ സഹായ ഫണ്ടിൽ നിന്നുമാണ് പണം നൽകുകയെന്ന് വൈറ്റ് ഹൌസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സ്‌പെഷ്യൽ ഇമിഗ്രന്റ് വിസകളുടെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നവരെയും ഈ ഫഫണ്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തി സഹായങ്ങൾ ലഭ്യമാക്കും. അഫ്‌ഗാനിലെ യുദ്ധ കാലയളവിൽ അമേരിക്കയുടെ സഹായികളായി പ്രവർത്തിച്ച 20,000 അഫ്ഗാനികൾക്കും ഇതുവഴി സഹായം ലഭിക്കും. അഫ്‌ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യത്തിൽ താലിബാൻ കലാപകാരികളിൽ നിന്നും ഇവർക്ക് ഭീഷണിയുണ്ട്.
യുഎസ് സൈനികർക്ക് അഫ്‌ഗാനിസ്ഥാനിൽ സഹായം നൽകിയ അഫ്‌ഗാനികളെ യുഎസിലേക്ക് കുടിയൊഴിപ്പിക്കാനും ആലോചനയുണ്ടെന്ന് വൈറ്റ് ഹൌസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അഫ്‌ഗാനിസ്ഥാനിൽ നിന്നും വിദേശ സൈനികർ രാജ്യം വിട്ടതോടെ കൂടുതൽ ശക്തിയോടെ താലിബാൻ തിരിച്ചടിക്കുകയാണ്. 95 ശതമാനം സൈനികരെയാണ് യുഎസ് ഇതുവരെ അഫ്‌ഗാനിൽ നിന്നും പിൻവലിച്ചത്.
SUMMARY: Early this month, Washington said it is launching an operation to evacuate Afghans who helped US troops during the war in Afghanistan and are facing threats to their lives from the Taliban.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.