കുരുന്നു മുഖങ്ങള്‍ വീണ്ടും വേട്ടയാടപ്പെടുമ്പോള്‍

 


ആലെപ്പോ:(www.kvartha.com 20.09.2015) ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിലെ ദുരന്തങ്ങള്‍ അവസാനിക്കുന്നില്ല. അത് കുരുന്നു മുഖങ്ങളെ വീണ്ടും വേട്ടയാടുന്നു. പലായനത്തിനിടെ കടലില്‍ വീണു മൃതദേഹവുമായി തീരത്തടിഞ്ഞു വേദന പടര്‍ത്തിയ അയ്‌ലാന്‍ കുര്‍ദിയായും, പിന്നാലെ അഞ്ചു വയസുകാരിപ്പെണ്‍കുട്ടിയായുമൊക്കെ ദുരന്തങ്ങള്‍ മനസിനെ മുറിവേല്‍പ്പിക്കുന്നു. മറ്റൊരു ക്രൂരതയുടെ മുഖമായി അമലും. ശനിയാഴ്ച ആലെപ്പോയിലെ ആശുപത്രിയിലാണ് പെണ്‍കുഞ്ഞു പിറന്നത്. സാധാരണ പ്രസവമായിരുന്നില്ല, ഷെല്‍ ആക്രമണത്തില്‍ പരിക്കേറ്റ അമ്മയുടെ ഉദരത്തില്‍നിന്നു വയറുകീറി പുറത്തെടുത്ത കുഞ്ഞിന്റെ നെറ്റിയിലൊരു ലോഹച്ചീളുണ്ടായിരുന്നു.

അമ്മയുടെ ഉദരത്തിലിരുന്നേ മരിച്ചുവെന്നായിരുന്നു ഡോക്ടര്‍മാര്‍ ആദ്യം വിധിയെഴുതിയത്. പിന്നീട് നൊമ്പരപ്പെടുത്തിക്കൊണ്ട് ഉദരത്തില്‍ നിന്നു പുറംലോകത്തേക്ക്. ആലെപ്പോയില്‍ വീടിനുമേല്‍ പതിച്ച ഷെല്ലിന്റെ ചീളുകള്‍ക്കൊപ്പം വെടിയുണ്ടയുടെ ഭാഗവും അമലിന്റെ അമ്മയുടെ വയറ്റില്‍ തറച്ചുകയറിയിരുന്നു. ഇതാണ് കുഞ്ഞിന്റെ നെറ്റിയില്‍ തറച്ചത്. അറബിയില്‍ 'പ്രതീക്ഷ' എന്നാണ് അമല്‍ എന്ന വാക്കിനര്‍ഥം. അമ്മയും കുഞ്ഞ് അമലും ഇപ്പോള്‍ ജീവിതത്തിലേക്കു മടങ്ങുകയാണ്... നല്ലൊരു നാളെയുണ്ടാവുമെന്ന പ്രതീക്ഷയില്‍.

കുരുന്നു മുഖങ്ങള്‍ വീണ്ടും വേട്ടയാടപ്പെടുമ്പോള്‍


SUMMARY: This astonishing footage shows medics in Syria performing an emergency caesarean on a woman whose unborn baby has been injured in a missile strike in Aleppo.

The incredible video captures the moment doctors pull the baby girl from the womb with a piece of shrapnel implanted in her tiny brow.


Medics frantically work to revive the lifeless baby, rigorously rubbing her limp body and clearing her airways,until she can take her first breath
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia