കെനിയന്‍ സന്ദര്‍ശനത്തിനിടെ പോപ്പ് ഗായകരോടൊപ്പം ഒബാമയുടെ നൃത്തം തരംഗമാവുന്നു
Jul 28, 2015, 16:44 IST
നെയ്‌റോബി: (www.kvartha.com 28/07/2015) ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം ജീവിതം പരമാവധി ആസ്വാദിക്കാന്‍ ശ്രമിക്കുന്ന വ്യക്തിത്വമാണ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടേത്. കഴിഞ്ഞ ദിവസത്തെ കെനിയന്‍ സന്ദര്‍ശനം ഇതിനു തെളിവാണ്.
കെനിയന്‍ പ്രസിഡന്റ് ഉഹുറു കെനിയാട്ട സംഘടിപ്പിച്ച അത്താഴ വിരുന്നിനിടയിലെ സംഗീത പരിപാടിക്കിടെ പോപ്താരങ്ങളുടെ ഗാനത്തിനൊപ്പം ചുവടു വെയ്ക്കാന്‍ ഒബാമ മുന്നില്‍ തന്നെയുണ്ടായിരുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടയിരുന്നു ഒബാമയുടെ നൃത്തച്ചുവടുകള്‍. കെനിയക്കാരുടെ പരമ്പരാഗത നൃത്തമായ ലിപാല നൃത്തത്തിലാണ് ഉഹുറു കെനിയാട്ടയ്ക്കും അദ്ദേഹത്തിന്റെ പത്‌നി മാര്‍ഗരറ്റ് കെനിയാട്ടയ്ക്കും പോപ് ഗായകര്‍ക്കുമൊപ്പം ഒബാമ നൃത്തച്ചുവടുവെച്ചത്.
മുമ്പും പല പ്രധാന ചടങ്ങുകളിലും ചുവടുകള്‍ വച്ച് ഒബാമ കാണികളുടെ കയ്യടി നേടിയിട്ടുണ്ട്. സന്ദര്‍ശനത്തിനിടെ ഭിന്നലിംഗക്കാരോടുള്ള കെനിയന്‍ പ്രസിഡന്റിന്റെ നിലപാടിനെയും ഒബാമ വിമര്‍ശിച്ചു. ഈ സന്ദര്‍ശനത്തോടെ പദവിയിലിരിക്കെ കെനിയ സന്ദര്‍ശിക്കുന്ന ആദ്യഅമേരിക്കന്‍ പ്രസിഡന്റ് എന്ന ബഹുമതിയും ഒബാമ സ്വന്തമാക്കിയിരിക്കയാണ്. ഒബാമയുടെ പിതാവിന്റെ രാജ്യം കൂടിയാണ് കെനിയ. എന്നാല്‍ രാജ്യം സന്ദര്‍ശിക്കുന്നതിനു പിന്നില്‍ തന്റെ ജനന സര്‍ട്ടിഫിക്കറ്റ് തപ്പിയെടുക്കാനുള്ള ഉദ്ദേശമില്ലെന്നും ഹാസ്യരൂപേണ ഒബാമ വ്യക്തമാക്കി.
Also Read:
സാരിയും പര്‍ദ്ദയും ധരിച്ച് സ്ത്രീകള്‍ ബൈക്കിന് പിറകിലിരുന്ന് സഞ്ചരിക്കുന്നത് ഒഴിവാക്കണം
Keywords: Barack Obama Dances With Kenyan Pop Group, Family, Visit, Criticism, World.

കെനിയന്‍ സന്ദര്‍ശനത്തിനിടെ പോപ്പ് ഗായകരോടൊപ്പം ഒബാമയുടെ നൃത്തം തരംഗമാവുന്നുRead: http://goo.gl/0hzngc
Posted by Kvartha World News on Tuesday, July 28, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.