ഏപ്രിലിൽ 15 ദിവസം ബാങ്കുകൾക്ക് അവധി; ഏതെല്ലാം ദിനങ്ങളിലെന്നറിയാം

 


ന്യൂഡെൽഹി: (www.kvartha.com 22.03.2022) ഏപ്രിൽ മാസത്തിൽ പുതിയ സാമ്പത്തിക വർഷത്തിന്റെ ആരംഭം കുറിക്കുന്നു. അതേസമയം ഏപ്രിലിൽ ബാങ്ക് അവധികളും നിറഞ്ഞതാണ്. ഗുഡി പദ്‌വ, അംബേദ്കർ ജയന്തി, ബൈശാഖി തുടങ്ങിയ ഉത്സവങ്ങൾ നടക്കുന്നതിനാൽ അടുത്ത മാസം 15 ദിവസം ബാങ്കുകൾ അടച്ചിടും. പ്രതിവാര അവധികളും ഇതിൽ ഉൾപെടുന്നു.
         
ഏപ്രിലിൽ 15 ദിവസം ബാങ്കുകൾക്ക് അവധി; ഏതെല്ലാം ദിനങ്ങളിലെന്നറിയാം

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ (RBI) ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന അവധി ദിവസങ്ങളുടെ പട്ടിക അനുസരിച്ച്, ബാങ്കിംഗ് അവധികൾ വിവിധ സംസ്ഥാനങ്ങളിൽ ആഘോഷിക്കുന്ന ഉത്സവങ്ങളെയോ ആ സംസ്ഥാനങ്ങളിലെ പ്രത്യേക അറിയിപ്പിനെയോ ആശ്രയിച്ചിരിക്കുന്നു. ഈ അവധികൾ എല്ലാ സംസ്ഥാനങ്ങളിലും ബാധകമല്ല.

ഏപ്രിൽ ഒന്ന് - ബാങ്ക് അകൗണ്ടുകളുടെ വാർഷിക ക്ലോസിംഗ് - മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകൾ അടച്ചിടും.
ഏപ്രിൽ രണ്ട് - ഗുഡി പദ്വ / ഉഗാദി ഉത്സവം / നവരാത്രിയുടെ ആദ്യ ദിവസം / തെലുങ്ക് പുതുവത്സരം / സജിബു നൊങ്കമ്പമ്പ (ചൈറോബ) - (വിവിധ സംസ്ഥാനങ്ങൾ).

ഏപ്രിൽ മൂന്ന് - ഞായർ.
ഏപ്രിൽ നാല് - സാരിഹുൽ - (ജാർഖണ്ഡ്).
ഏപ്രിൽ അഞ്ച് - ബാബു ജഗ്ജീവൻ റാമിന്റെ ജന്മദിനം. (ആന്ധ്രാപ്രദേശ്, തെലുങ്കാന)
ഏപ്രിൽ ഒമ്പത് - രണ്ടാം ശനിയാഴ്ച.
ഏപ്രിൽ 10 - ഞായർ.

ഏപ്രിൽ 14 - ഡോ. ബാബാസാഹെബ് അംബേദ്കർ ജയന്തി/ മഹാവീർ ജയന്തി/ ബൈശാഖി/ തമിഴ് പുതുവത്സരം/ ചൈറോബ, ബിജു ഫെസ്റ്റിവൽ/ ബോഹാർ ബിഹു (വിവിധ സംസ്ഥാനങ്ങൾ)
ഏപ്രിൽ 15 - ദുഃഖവെള്ളി / ബംഗാളി പുതുവത്സരം / ഹിമാചൽ ദിനം / വിഷു / ബൊഹാഗ് ബിഹു - (വിവിധ സംസ്ഥാനങ്ങൾ)
ഏപ്രിൽ 16 - ബോഹാഗ് ബിഹു (അസം).
ഏപ്രിൽ 17 - ഞായർ
ഏപ്രിൽ 21 - ഗാഡിയ പൂജ (ത്രിപുര)
ഏപ്രിൽ 23 - നാലാം ശനിയാഴ്ച.
ഏപ്രിൽ 24 - ഞായർ.
ഏപ്രിൽ 29 - ശാബ്-ഇ-ഖദ്ർ/ജുമാദ്-ഉൽ-വിദ (വിവിധ സംസ്ഥാനങ്ങൾ).

Keywords:  News, National, World, New Delhi, Bank, Holidays, Top-Headlines, Festival, RBI, India, Website, State, Bank Holidays, April 2022, Bank Holidays in April 2022.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia