വെസ്റ്റ് ബാങ്ക്: ഇസ്രയേലിന് ഐക്യരാഷ്ട്ര സഭാ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണിന്റെ മുന്നറിയിപ്പ്. കിഴക്കന്‍ ജറുസലേമിലും വെസ്റ്റ് ബാങ്കിലും ഇസ്രയേല്‍ നടത്തുന്ന പാര്‍പ്പിട നിര്‍മ്മാണം നിര്‍ത്തിവെച്ചില്ലെങ്കില്‍ സമാധാന ശ്രമങ്ങള്‍ അട്ടിമറിക്കപ്പെടുമെന്നാണ് മൂണ്‍ മുന്നറിയിപ്പ് നല്‍കിയത്. പാര്‍പ്പിട നിര്‍മ്മാണത്തിന് ഇസ്രയേല്‍ പുതുതായി അനുമതി നല്‍കിയതില്‍ അദ്ദേഹം ആശങ്കയും പ്രകടിപ്പിച്ചു.
പലസ്തീന് ഐക്യരാഷ്ട്രസഭയില്‍ നീരീക്ഷക രാഷ്ട്രപദവി ലഭിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു കിഴക്കന്‍ ജറുസലമിലും വെസ്റ്റ് ബാങ്കിലും 3000 പുതിയ കുടിയേറ്റ ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ ഇസ്രായേല്‍ നീക്കം തുടങ്ങിയത്. രാഷ്ട്രമെന്ന നിലയില്‍ പലസ്തീന് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത നിലയില്‍ പ്രദേശങ്ങളെ കീറിമുറിക്കുന്ന രീതിയിലുളള നിര്‍മ്മാണ പ്രവര്‍ത്തനമാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയ നടപടി ആശങ്ക ഉളവാക്കുന്നതും നിരാശാജനകവുമാണെന്നാണ് ബാന്‍ കി മൂണ്‍ പ്രസ്താവിച്ചത്.
വിവാദമായ കുടിയേറ്റ നിര്‍മ്മാണം ഇസ്രായേല്‍ റദ്ദാക്കണമെന്നും ബാന്‍ കീ മൂണ്‍ ആവശ്യപ്പെട്ടു. കുടിയേറ്റ ഭവനങ്ങള്‍ നിര്‍മ്മിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പലസ്തീനുളള നികുതി വിഹിതം തടഞ്ഞുവെക്കുമെന്ന പ്രകോപനപരമായ പ്രസ്താവനയും കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയിരുന്നു.
120 ദശലക്ഷം ഡോളറിന്റെ നികുതിപ്പണം പിടിച്ചുവെക്കുമെന്നാണ് ഇസ്രായേല്‍ അറിയിച്ചത്. പുതിയ നീക്കങ്ങളെ തുടര്‍ന്ന് വിശദീകരണമാരായാന്‍ രാജ്യത്തെ ഇസ്രായേല്‍ സ്ഥാനപതിയെ ബ്രിട്ടന്‍ വിളിപ്പിച്ചിട്ടുണ്ട്. സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി ബ്രിട്ടനും ഫ്രാന്‍സും ഇസ്രായേലിലെ അവരുടെ അംബാസഡര്‍മാരെ തിരിച്ചുവിളിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്
Keywords: World, Israel, United Nations, General Secretary, Ban Ki Moon, Warning, Palestine, Jerusalem, West Bank, Houses,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.