ബലാല്‍സംഗം ചെയ്ത പിതാവിന്റെ തല മകള്‍ വെട്ടിയെടുത്തു

 


ADVERTISEMENT

പാപ്പുവ ന്യൂഗിനിയ: ബലാല്‍സംഗം ചെയ്ത പിതാവിന്റെ തല മകള്‍ വെട്ടിയെടുത്തു. ചെടികള്‍ മുറിക്കാനുപയോഗിക്കുന്ന ആയുധമുപയോഗിച്ചാണ് തല വെട്ടിയത്. പാപ്പുവ ന്യൂഗിനിയയിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം. പതിനെട്ടുകാരിയായ പെണ്‍കുട്ടിക്ക് പിന്തുണയുമായി സമുദായ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയെ പോലീസിന് വിട്ടുനല്‍കാന്‍ ഇവര്‍ തയ്യാറായിട്ടില്ല.

ബലാല്‍സംഗം ചെയ്ത പിതാവിന്റെ തല മകള്‍ വെട്ടിയെടുത്തുകഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടയാള്‍ക്ക് ഈ പെണ്‍കുട്ടിയെ കൂടാതെ മൂന്ന് കുട്ടികള്‍ കൂടിയുണ്ട്. അമ്മയും സഹോദരങ്ങളും ബന്ധുവീടുകള്‍ സന്ദര്‍ശിക്കാന്‍ പോയ സമയത്താണ് 40കാരനായ പിതാവ് മകളെ ബലാല്‍സംഗം ചെയ്തത്. രാത്രി മകളുടെ മുറിയില്‍ കടന്ന് ബലാല്‍സംഗം ചെയ്ത പിതാവ് രാവിലെ വീണ്ടും ബലാല്‍സംഗം ചെയ്യാനെത്തിയപ്പോഴായിരുന്നു കൊല നടന്നത്. മുറിയിലുണ്ടായിരുന്ന ആയുധമുപയോഗിച്ച് പെണ്‍കുട്ടി പിതാവിന്റെ തല വെട്ടിയെടുക്കുകയായിരുന്നു.


SUMMARY: A teenage girl beheaded her father with a bush knife after he raped her at their home in Papua New Guinea, a report said on Monday, with community leaders protecting her, saying the man deserved to die

Also Read:
സമീറിന്റെ സങ്കടം ആര് കേള്‍ക്കും ?



മകന്റെ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് ദമ്പതികളെ ആക്രമിച്ചു
Keywords: World news, A teenage girl, Beheaded, Father, Bush knife, Raped, Home, Papua New Guinea, Report, Monday, Community leaders, Protecting, Man, Deserved, Die
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia