ഓസ്ട്രേലിയൻ റേഡിയോ ജസീന്തയുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകും
Dec 12, 2012, 11:05 IST
മെൽബൺ: കേറ്റ് രാജകുമാരി ഗർഭിണിയാണെന്ന വാർത്ത പുറത്തുവിട്ടതിനെതുടർന്ന് ജീവനൊടുക്കിയ നഴ്സ് ജസീന്ദയുടെ ബന്ധുക്കൾക്ക് ഓസ്ട്രേലിയൻ റേഡിയോ അഞ്ച് ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകും. ഓസ്ട്രേലിയന്‍ റേഡിയോ ശൃംഗലയായ റ്റുഡെ എഫ് എം ആണ് നഷ്ടപരിഹാരം നൽകുന്നത്. പ്രസ്തുത റേഡിയോ ജോക്കികളുടെ കബളിപ്പിക്കലിനാണ് ജസീന്ദ ഇരയായത്.
വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റിനെ പ്രവേശിപ്പിച്ചിരുന്ന ലണ്ടനിലെ കിംഗ് എഡ്വേര്‍ഡ് ആശുപത്രിയിലെ നഴ്സായിരുന്നു മംഗലാപുരംകാരിയായ ജസീന്ത.
ചാള്‍സ് രാജകുമാരന്റെയും എലിസബത്ത് രാജ്ഞിയുടെയും സ്വരം അനുകരിച്ച് സിഡ്നിയില്‍ നിന്നുള്ള റേഡിയോ ജോക്കികളായ മൈക്കല്‍ ക്രിസ്റ്റ്യന്‍, മെല്‍ ഗ്രെയ്ഗ് എന്നിവരാണ് ഫോണ്‍ ചെയ്തത്. ഫോണെടുത്ത ജസീന്ത, കെയ്റ്റിന്റെ മുറിയിലെ നഴ്സിനു ഫോണ്‍ കൊടുക്കുകയും അവരില്‍ നിന്ന് ജോക്കികള്‍ വിവരം ചോര്‍ത്തുകയുമായിരുന്നു.
ആശുപത്രി അധികൃതര്‍ നടപടി എടുത്തില്ലെങ്കിലും ഇത്തരമൊരു അബദ്ധം തനിക്കു സംഭവിച്ചതില്‍ മനംനൊന്ത ജസീന്ത മാനഹാനി ഭയന്നു ജീവനൊടുക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച വെളുപ്പിന് അഞ്ചരയ്ക്കാണ് റേഡിയോ ജോക്കികള്‍ ആശുപത്രിയിലെ റിസപ്ഷനിലേക്കുവിളിച്ച് ജസീന്തയെ കബളിപ്പിച്ചത്.
ആരേയും ഉപദ്രവിക്കാന്‍ തങ്ങള്‍ക്ക് ഉദ്ദേശ്യമില്ലായിരുന്നെന്നും മാപ്പുചോദിക്കുകയാണെന്നും ജോക്കികള്‍ പറഞ്ഞു. ജസീന്തയുടെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ തങ്ങള്‍ പൊട്ടിക്കരഞ്ഞെന്ന് ഇരുവരും വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. ഇരുവരേയും തത്കാലത്തേക്ക് ജോലിയില്‍ നിന്നു മാറ്റിനിര്‍ത്തിയിരിക്കുകയാണ്.
SUMMERY: An Australian radio station on Tuesday pledged at least Aus $500,000 (US $523,600) to help the grieving family of Indian-origin nurse, Jacintha Saldanha, duped by a royal prank phone call, after coming under sustained scrutiny over the hoax.
Keywords: World, Australian radio station, Pledged, Aus $500,000 (US $523,600), Grieving family, Indian-origin nurse, Jacintha Saldanha, Duped, Royal prank phone call, Scrutiny, Controversial, Pregnant, Kate Middleton.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.