Fire | ഗയാനയിലെ സ്‌കൂള്‍ ഹോസ്റ്റലിന് തീപ്പിടിച്ചു; 20 പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരുക്ക്

 


വാഷിങ്ടണ്‍: (www.kvartha.com) തെക്കേ അമേരികന്‍ രാജ്യമായ സെന്‍ട്രല്‍ ഗയാനയിലെ മഹ്ദിയ സെകന്‍ഡറി സ്‌കൂളില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലുണ്ടായ തീപ്പിടിത്തത്തില്‍ 20 വിദ്യാര്‍ഥിനികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റതായി എഎഫ്പി റിപോര്‍ട്. ഞായറാഴ്ച രാത്രി (പ്രാദേശിക സമയം) രാത്രി 11:40 മണിയോടെയാണ് അപകടമുണ്ടായതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

തീപ്പിടിത്തത്തിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല. അപകടസമയത്ത് വിദ്യാര്‍ഥിനികള്‍ ഉറങ്ങുകയായിരുന്നു. നിരവധി പെണ്‍കുട്ടികള്‍ ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 

Fire | ഗയാനയിലെ സ്‌കൂള്‍ ഹോസ്റ്റലിന് തീപ്പിടിച്ചു; 20 പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരുക്ക്

അപകടത്തിന്റെ ചില ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അഗ്‌നിശമനസേനയുടെ വാഹനങ്ങളും ആംബുലന്‍സുകളും സ്ഥലത്തുണ്ടെന്ന് ഇവയില്‍ കാണാം. സ്വകാര്യ, സൈനിക വിമാനങ്ങള്‍ മഹ്ദിയയിലേക്ക് എത്തിയിട്ടുണ്ട്. വാര്‍ത്താ ഔട്‌ലെറ്റിന്റെ റിപോര്‍ട് അനുസരിച്ച്, ഏഴ് കുട്ടികളെ ചികിത്സയ്ക്കായി കൗണ്ടിയുടെ തലസ്ഥാനമായ ജോര്‍ജ്ടൗണിലെ ആശുപത്രിയില്‍ എത്തിച്ചു.

Keywords: News, World, Fire, Guyana, School, Hostel, Dormitory Fire, At Least 20 Dead In Guyana School Dormitory Fire.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia