മാര്‍പാപ്പ തൊട്ടു; ജൂലിയയ്ക്ക് ഇനി നടക്കാം

 


ന്യൂയോര്‍ക്ക്:(www.kvartha.com 05.10.2015) ദിവസങ്ങള്‍ക്ക് മുന്‍പ് അമേരിക്ക സന്ദര്‍ശിച്ച കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടത് ജൂലിയയുടെ ജീവിതം മാറ്റിമറിച്ചു. കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ട് വീല്‍ ചെയറില്‍ ജീവിതം തള്ളി നീക്കിയിരുന്ന പന്ത്രണ്ടുകാരിയായ ജൂലിയ ബ്രസസിന്റെ ജീവിതത്തിലാണ് മാര്‍പാപ്പയുടെ അനുഗ്രഹം പുതുജീവനേകുന്നത്.

കഴിഞ്ഞ മെയ് മാസത്തില്‍ കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ട ജൂലിയയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് അവളുടെ രോഗ നിര്‍ണ്ണയം പോലും സാധ്യമായിരുന്നില്ല. എന്നാല്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ച ശേഷം വീണ്ടും ആശുപത്രിയില്‍ എത്തിയ ബ്രസലിന്റെ ചികിത്സയില്‍ പുരോഗതി രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

അസുഖം എന്താണെന്ന് കണ്ടെത്താനാകാത്തതായിരുന്നു ചികിത്സയിലെ വെല്ലുവിളി. എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ജൂലിയയുടെ രോഗം കണ്ടത്താനായി. 'ലെയിം ഡിസീസ്' എന്ന അസുഖമാണ് ജൂലിയയെ ബാധിച്ചിരിക്കുന്നത്. രോഗനിര്‍ണ്ണയം സാധ്യമായതോടെ ഇനിയുള്ള ചികിത്സകള്‍ എളുപ്പമാകുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ. ശുഭപ്രതീക്ഷ കൈവിടാതിരുന്നാല്‍ ജൂലിയയ്ക്ക് എഴുന്നേറ്റ് നടക്കാനാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

മാര്‍പാപ്പ തൊട്ടു; ജൂലിയയ്ക്ക് ഇനി നടക്കാംകഴിഞ്ഞ മാസം അവസാനം യു.എസ് സന്ദര്‍ശിച്ച പോപ്പ് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയപ്പോഴായിരുന്നു ജൂലിയ അദ്ദേഹത്തെ കാണാനെത്തിയത്. ജൂലിയയുടെ അടുത്ത് എത്തിയ പോപ്പ് അവളുടെ തലയില്‍ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്തിരുന്നു.
   
SUMMARY: When Pope Francis disembarked at Kennedy Airport in New York City, a young student in a wheelchair only hoped she could catch a glimpse of him. Instead, as the pope approached her as he went down the line of people waiting for him, he stopped to bless her.

In tears after the emotional moment captured by NBC 4 New York, Julia Buzzese of Brooklyn said she seized the opportunity to ask Pope Francis to bless her.
The 12-year-old kissed his ring, "and he put his hands on my forehead and he blessed me and he looked at me."
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia