കറാച്ചി: ദുബായില്‍ ചികിത്സയിലായിരുന്ന പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പാക്കിസ്ഥാനില്‍ തിരിച്ചെത്തി. ഞായറാഴ്ച രാത്രി പ്രത്യേക വിമാനത്തിലാണ് അദ്ദേഹം കറാച്ചി വിമാനത്താവളത്തില്‍ എത്തിയത്. ഹൃദ്‌രോഗത്തെ തുടര്‍ന്ന് ഡിസംബര്‍ ആറാം തീയതിയാണ് സര്‍ദാരി ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്.
അനാരോഗ്യത്തെ തുടര്‍ന്ന് സര്‍ദാരി പ്രസിഡന്റ് സ്ഥാനം ഒഴിയും എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മടങ്ങിവരവ്. എന്നാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സര്‍ദാരി വ്യക്തമാക്കിയിരുന്നു. സര്‍ദാരിയുടെ അസാന്നിധ്യത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയും പട്ടാള മേധാവി പര്‍വേസ് കയാനിയും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.
Keywords: Asif Ali Sardari,Treatment,Dubai, Karachi, Pakistan, World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.