Winners | ഏഷ്യന്‍ ഗെയിംസ്: താരങ്ങളുടെ കുതിപ്പ് തുടരുന്നു; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയിലൂടെയും കിഷോര്‍ കുമാര്‍ ജനയിലൂടെയും സ്വര്‍ണവും വെള്ളിയും ഇന്‍ഡ്യയ്ക്ക്
Oct 4, 2023, 19:04 IST
ഹാങ്‌ചോ: (KVARTHA) ഏഷ്യന്‍ ഗെയിംസില്‍ ഇന്‍ഡ്യന്‍ താരങ്ങളുടെ കുതിപ്പ് തുടരുന്നു. ജാവലിന്‍ ത്രോയില്‍ സ്വര്‍ണവും വെള്ളിയും ഇന്‍ഡ്യയ്ക്ക്. ലോക ഒന്നാം നമ്പര്‍ താരം നീരജ് ചോപ്ര സ്വര്‍ണം നേടിയപ്പോള്‍ ശക്തമായ പോരാട്ടം നടത്തിയ കിഷോര്‍ കുമാര്‍ ജന രണ്ടാം സ്ഥാനത്തെത്തി. കരിയറിലെ ഏറ്റവും മികച്ച ദൂരവും പാരിസ് ഒളിംപിക്‌സ് യോഗ്യതയുമായാണ് ജന ഹാങ്‌ചോയില്‍ നിന്നു മടങ്ങുന്നത്.
ഇന്‍ഡ്യന്‍ താരങ്ങളുടെ ശക്തമായ പോരാട്ടമായിരുന്നു ജാവലിന്‍ ത്രോ ഫൈനലില്‍ ഹാങ്‌ചോയില്‍ നടന്നത്. നീരജ് ചോപ്ര രണ്ടാം ശ്രമത്തില്‍ 84.49 മീറ്റര്‍ എറിഞ്ഞപ്പോള്‍, മൂന്നാം ശ്രമത്തില്‍ കിഷോര്‍ ജന പിന്നിട്ടത് 86.77 മീറ്റര്‍ ദൂരം. ഇതോടെ നീരജിനെ മറികടന്ന് കിഷോര്‍ ഒന്നാം സ്ഥാനത്തെത്തി. നീരജിന്റെ മൂന്നാം ശ്രമം ഫൗളായിരുന്നു. നാലാം ശ്രമത്തില്‍ നീരജ് 88.88 ദൂരം എറിഞ്ഞതോടെ വീണ്ടും മുന്നില്‍.
87.54 മീറ്റര്‍ ദൂരം നാലാം ശ്രമത്തില്‍ കിഷോര്‍ ജന പിന്നിട്ടെങ്കിലും നീരജിന്റെ അടുത്തെത്താന്‍ സാധിച്ചില്ല. പക്ഷേ നാലാം ശ്രമത്തില്‍ കരിയറിലെ മികച്ച ദൂരം മെച്ചപ്പെടുത്താന്‍ ജനയ്ക്കായി. താരത്തിന്റെ കരിയറിലെ മികച്ച പ്രകടനമാണിത്. 85.50 മീറ്ററെന്ന യോഗ്യതാ പരിധി മറികടന്നതോടെ ജന പാരിസ് ഒളിംപിക്‌സിനും യോഗ്യത നേടി. മത്സരത്തില്‍ നീരജിന്റെ ആദ്യ ശ്രമം സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു. ജാവലിന്‍ ത്രോയില്‍ ജപാന്‍ വെങ്കലം നേടി.
യുജീന്‍ ഡയമണ്ട് ലീഗില്‍ നീരജ് വെള്ളി നേടിയിരുന്നു. 83.80 മീറ്റര്‍ ദൂരം പിന്നിട്ടാണ് നീരജ് ചോപ്ര രണ്ടാം സ്ഥാനമുറപ്പിച്ചത്. 0.44 മീറ്റര്‍ വ്യത്യാസത്തിലായിരുന്നു നീരജിന് സ്വര്‍ണം നഷ്ടമായത്. ലോകചാംപ്യന്‍ഷിപിലെ സ്വര്‍ണ മെഡല്‍ ജേതാവായ നീരജിന് സെപ്റ്റംബറില്‍ നടന്ന സൂറിക് ഡയമണ്ട് ലീഗില്‍ വെള്ളി മെഡല്‍ നേടാനേ സാധിച്ചിരുന്നുള്ളൂ.

Keywords: Asian Games: Neeraj Chopra defends Javelin gold amid chaos in Hangzhou; Kishore Jena bags silver, Hangzhou, News, Asian Games, Neeraj Chopra, Javelin Gold, Kishore Jena, Silver, Winners, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.