പുരാതന നഗരത്തിന്റെ നിധിശേഖരം; വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിസ്മൃതിയിലായ ടെനിയന്‍ നഗരത്തിന്റെ ശേഷിപ്പുകള്‍ കണ്ടെത്തി
Oct 25, 2019, 12:15 IST
ഏഥന്‍സ്: (www.kvartha.com 25.10.2019) വിസ്മൃതിയിലായ ടെനിയന്‍ നഗരത്തില്‍ നടത്തിയ ഖനനത്തില്‍ അമൂല്യമായ പുരാവസ്തുക്കള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ഗ്രീസിലെ ഒരു പുരാതന ട്രോയ് നഗരത്തില്‍ നിന്ന് കണ്ടെത്തിയ നിധി ശേഖരത്തില്‍ വിളക്കുകള്‍, നാണയങ്ങള്‍, ആഭരണങ്ങള്‍, ശില്‍പങ്ങള്‍, കുളിപ്പുരകള്‍ തുടങ്ങിയവയുണ്ട്.
670 മീറ്റര്‍ വിസ്തൃതിയുള്ള വീടുകളുടെ നിരയും സ്വര്‍ണ്ണവും വെള്ളിയും നിറച്ച ശവകുടീരങ്ങളും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു.
2013 ല്‍ ഉദ്ഖനനം തുടങ്ങി അഞ്ച് വര്‍ഷത്തോളം ഇത് ടെനിയന്‍ നഗരമാണെന്ന് സ്ഥിരീകരിക്കാന്‍ പുരാവസ്തു ഗവേഷകര്‍ക്ക് സാധിച്ചില്ല. അതിന് വ്യക്തമായ തെളിവുകള്‍ വേണമായിരുന്നു. കഴിഞ്ഞവര്‍ഷമാണ് ഇവിടം ടെനിയന്‍ നഗരമാണ് എന്ന് സ്ഥിരീകരിച്ചത്. ഇവിടെ നിന്നും ഇനിയുമേറെ കണ്ടെത്താനുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ടെനിയ ഉപേക്ഷിക്കപ്പെട്ടത് സംബന്ധിച്ച് ഗവേഷകര്‍ക്കിടയില്‍ വ്യത്യസ്തങ്ങളായ സിദ്ധാന്തങ്ങളുണ്ട്. എന്നാലും ഈ നഗരം ഉപേക്ഷിക്കപ്പെട്ടത് എങ്ങനെയാണ് എന്നത് ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.
പുരാതന ഐതീഹ്യങ്ങള്‍ അനുസരിച്ച് ട്രോയ് യുദ്ധത്തിന് ശേഷമുള്ള യുദ്ധത്തടവുകാരെ പാര്‍പ്പിക്കാനാണ് ടെനിയന്‍ നഗരം നിര്‍മിച്ചത്. റോമന്‍ കാലഘട്ടത്തില്‍ ഇവിടം സമ്പന്നത നിറഞ്ഞയിടമായിരുന്നു. ടെനിയയുടെ സമ്പദ് സമൃതിയുടെ തെളിവ് നല്‍കുന്നവയാണ് അവിടെ നിന്നും കണ്ടെത്തിയ വിലയേറിയ കരകൗശല വസ്തുക്കള്‍.
അക്കാലത്ത് സ്ലാവുകള്‍ ഈ പ്രദേശം കയ്യടക്കിയപ്പോള്‍ ആ സമയത്ത് ടെനിയന്‍ ജനങ്ങള്‍ നഗരമുപേക്ഷിച്ച് കടന്നതാവാം എന്നാണ് കരുതുന്നതെന്ന് ഗവേഷകനായ കോണ്‍സ്റ്റാന്റിനോസ് ലാഗോസ് പറഞ്ഞു. ഈ സംഭവത്തിന് 200 വര്‍ഷങ്ങള്‍ക്ക് ശേഷം ആളുകള്‍ ഇവിടെയ്ക്ക് തിരികെ പോന്നതായി തെളിവുകളുണ്ട് പക്ഷെ സമ്ബത്തെല്ലാം നശിച്ച ഈ നഗരത്തിന് പിന്നീട് വളരാന്‍ കഴിഞ്ഞില്ലെന്നും ഗവേഷകര്‍ അനുമാനിക്കുന്നു.
പല ഗ്രീക്ക് ഐതീഹ്യ കഥകളിലും ടെനിയയെ സംബന്ധിച്ച് പരാമര്‍ശമുണ്ട്. അതില്‍ പ്രശസ്തമായ ഒന്നാണ് മാതാവിനെ വിവാഹം ചെയ്യാന്‍ സ്വന്തം അച്ഛനെ വധിച്ച ഈഡിപ്പസിന്റെ കഥ. ഈഡിപ്പസ് ടെനിയയിലാണ് ജനിച്ചത് എന്ന് പറയപ്പെടുന്നുണ്ട്.
ഇവിടെ ഉദ്ഘനനത്തിന് അനുമതി ലഭിക്കും മുമ്പ് 2010ല്‍ കള്ളക്കടത്തുകാര്‍ ഇവിടെ നിന്നും ആറാം നൂറ്റാണ്ടിലെ മാര്‍ബിള്‍ ശില്‍പങ്ങള്‍ കുഴിച്ചെടുക്കുകയും അത് വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇന്ന് നിരവധി സ്ഥാപനങ്ങള്‍ ഇവിടെ ഉദ്ഖനനം നടത്തുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
670 മീറ്റര്‍ വിസ്തൃതിയുള്ള വീടുകളുടെ നിരയും സ്വര്‍ണ്ണവും വെള്ളിയും നിറച്ച ശവകുടീരങ്ങളും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു.
2013 ല്‍ ഉദ്ഖനനം തുടങ്ങി അഞ്ച് വര്‍ഷത്തോളം ഇത് ടെനിയന്‍ നഗരമാണെന്ന് സ്ഥിരീകരിക്കാന്‍ പുരാവസ്തു ഗവേഷകര്‍ക്ക് സാധിച്ചില്ല. അതിന് വ്യക്തമായ തെളിവുകള്‍ വേണമായിരുന്നു. കഴിഞ്ഞവര്‍ഷമാണ് ഇവിടം ടെനിയന്‍ നഗരമാണ് എന്ന് സ്ഥിരീകരിച്ചത്. ഇവിടെ നിന്നും ഇനിയുമേറെ കണ്ടെത്താനുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ടെനിയ ഉപേക്ഷിക്കപ്പെട്ടത് സംബന്ധിച്ച് ഗവേഷകര്‍ക്കിടയില്‍ വ്യത്യസ്തങ്ങളായ സിദ്ധാന്തങ്ങളുണ്ട്. എന്നാലും ഈ നഗരം ഉപേക്ഷിക്കപ്പെട്ടത് എങ്ങനെയാണ് എന്നത് ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.
പുരാതന ഐതീഹ്യങ്ങള്‍ അനുസരിച്ച് ട്രോയ് യുദ്ധത്തിന് ശേഷമുള്ള യുദ്ധത്തടവുകാരെ പാര്‍പ്പിക്കാനാണ് ടെനിയന്‍ നഗരം നിര്‍മിച്ചത്. റോമന്‍ കാലഘട്ടത്തില്‍ ഇവിടം സമ്പന്നത നിറഞ്ഞയിടമായിരുന്നു. ടെനിയയുടെ സമ്പദ് സമൃതിയുടെ തെളിവ് നല്‍കുന്നവയാണ് അവിടെ നിന്നും കണ്ടെത്തിയ വിലയേറിയ കരകൗശല വസ്തുക്കള്‍.
അക്കാലത്ത് സ്ലാവുകള്‍ ഈ പ്രദേശം കയ്യടക്കിയപ്പോള്‍ ആ സമയത്ത് ടെനിയന്‍ ജനങ്ങള്‍ നഗരമുപേക്ഷിച്ച് കടന്നതാവാം എന്നാണ് കരുതുന്നതെന്ന് ഗവേഷകനായ കോണ്‍സ്റ്റാന്റിനോസ് ലാഗോസ് പറഞ്ഞു. ഈ സംഭവത്തിന് 200 വര്‍ഷങ്ങള്‍ക്ക് ശേഷം ആളുകള്‍ ഇവിടെയ്ക്ക് തിരികെ പോന്നതായി തെളിവുകളുണ്ട് പക്ഷെ സമ്ബത്തെല്ലാം നശിച്ച ഈ നഗരത്തിന് പിന്നീട് വളരാന്‍ കഴിഞ്ഞില്ലെന്നും ഗവേഷകര്‍ അനുമാനിക്കുന്നു.
പല ഗ്രീക്ക് ഐതീഹ്യ കഥകളിലും ടെനിയയെ സംബന്ധിച്ച് പരാമര്‍ശമുണ്ട്. അതില്‍ പ്രശസ്തമായ ഒന്നാണ് മാതാവിനെ വിവാഹം ചെയ്യാന്‍ സ്വന്തം അച്ഛനെ വധിച്ച ഈഡിപ്പസിന്റെ കഥ. ഈഡിപ്പസ് ടെനിയയിലാണ് ജനിച്ചത് എന്ന് പറയപ്പെടുന്നുണ്ട്.
ഇവിടെ ഉദ്ഘനനത്തിന് അനുമതി ലഭിക്കും മുമ്പ് 2010ല്‍ കള്ളക്കടത്തുകാര്‍ ഇവിടെ നിന്നും ആറാം നൂറ്റാണ്ടിലെ മാര്‍ബിള്‍ ശില്‍പങ്ങള്‍ കുഴിച്ചെടുക്കുകയും അത് വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇന്ന് നിരവധി സ്ഥാപനങ്ങള്‍ ഇവിടെ ഉദ്ഖനനം നടത്തുന്നു.
Keywords: News, World, Archaeological site, Researchers, Rom, Gold, Silver Ornaments, Ethanes, Greece, Troy War, Smuggling, Marble, Archaeology Excavated Tainan City Treasure
Daily Mail summary of #Tenea #Greece Excavations. https://t.co/KTwudkBo5Z pic.twitter.com/poMvsiI1Bz— Hellene Travel (@HelleneTravel) October 23, 2019
— Hellene Travel (@HelleneTravel) October 23, 2019
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.