ഇസ്ലാം വിരുദ്ധ ചിത്രം; നിര്‍മ്മാതാവിന്റെ തലയ്ക്ക് ഒരു ലക്ഷം ഡോളര്‍ ഇനാം!
Sep 22, 2012, 19:58 IST
ഇസ്ലാമാബാദ്: ഇസ്ലാം മത വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തിന് വഴിവെച്ച ഇസ്ലാം വിരുദ്ധ ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ തലയ്ക്ക് ഒരു ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചു. പാക്കിസ്ഥാന്‍ റെയില്‍ വേ മന്ത്രി ഗുലാം അഹമ്മദ് ബിലൗര്‍ ആണ് സകലരേയും ഞെട്ടിച്ച് നിര്‍മ്മാതാവിന്റെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ചത്.
വിവാദ ചിത്രത്തിന്റെ നിര്‍മ്മാതാവിനെ കൊലപ്പെടുത്തുന്നത് പ്രവാചകനെ അവഹേളിക്കുന്നവര്‍ക്കുള്ള താക്കീതായിരിക്കുമെന്ന ന്യായമാണ് ഇത്തരത്തിലുള്ള ഇനാം പ്രഖ്യാപനത്തിന് പിന്നില്‍. നിര്‍മ്മാതാവിനെ കൊലപ്പെടുത്താന്‍ നിരോധിത സംഘടനകളായ താലിബാന്റേയും അല്ക്വയ്ദയുടെയും സഹായവും മന്ത്രി അഭ്യര്‍ത്ഥിച്ചു. പെഷവാറില്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തിനിടയിലാണ് മന്ത്രി ഇനാം പ്രഖ്യാപിച്ചത്. അവാമി നാഷണല്‍ പാര്‍ട്ടിയിലെ അംഗമാണ് ഗുലാം അഹമ്മദ് ബിലൗര്‍. ഖൈബര്‍ പഖ്തുണ്‍ഖ്വാ പ്രവിശ്യയുടെ ഭരണം അവാമി നാഷണല്‍ പാര്‍ട്ടിക്കാണ്.
മന്ത്രിയുടെ ഇനാം പ്രഖ്യാപനം രാഷ്ട്രീയ പ്രാര്‍ട്ടികള്‍ക്കിടയില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്.

SUMMERY: Islamabad: A Pakistani minister today announced a bounty of USD 100,000 on the head of the maker of an anti-Islam film that has sparked violent protests, shocking many people with his announcement.
Keywords: World, Pakistan, Bounty, USD Dollar, Anti-Islam film, protesters,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.