ഇസ്ലാമാബാദ്: ഇന്നസെന്‍സ് ഒഫ് മുസ്ലിം എന്ന വിവാദം സിനിമയോടുള്ള പ്രതിഷേധ ഭാഗമായി പാകിസ്ഥാനില്‍ അക്രമാസക്തരായ ജനക്കൂട്ടം ക്രിസ്ത്യന്‍ പളളിയും അതിനോട് അനുബന്ധിച്ചുള്ള സ്കൂളും കത്തിച്ചു. വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലാണ് സംഭവം. മര്ദന് നഗരത്തിലുള്ള സെന്റ് പോള്‍സ് ലൂഥറന്‍ ചര്‍ച്ച്, സെന്റ് പോള്‍സ് ഹൈസ്കൂള്‍, ഒരു ലൈബ്രറി, കംപ്യൂട്ടര്‍ ലബോറട്ടറി, ബിഷപ് പീറ്റര്‍ മജീദ് അടക്കം നാലു വൈദികരുടെ വീടുകള്‍ എന്നിവയാണ് ആക്രമിക്കപ്പെട്ടത്.
സിനിമയുണ്ടാക്കിയ വിവാദങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച മുതല്‍ ആക്രമണ ഭീഷണിയുണ്ടായിരുന്നതിനാല് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് പ്രാദേശിക അധികൃതരോട് ആവശ്യപ്പെട്ടിരുന്നതായി ചര്‍ച്ച് ഒഫ് പാക്കിസ്ഥാന്റെ വടക്കന്‍ അതിരൂപതാ ട്രഷറര്‍ റവ. ബിന്യാമീന് ബര്‍ക്കത്ത് പറഞ്ഞു. പ്രാദേശിക ഭരണകൂടം സുരക്ഷ ഏര്‍പ്പാടാക്കിയിരുന്നു. എന്നാല്‍, ജനക്കൂട്ടത്തെ നേരിടാന്‍ അതു പര്യാപ്തമായിരുന്നില്ല. അഗ്നിശമന സേനയെ വിവമരറിയിച്ചെങ്കിലും ജനക്കൂട്ടം അവരെ അടുക്കാന്‍ സമ്മതിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു കാറും മൂന്നു മോട്ടോര്‍ സൈക്കിളുകള്‍ അക്രമികള്‍ കത്തിച്ചു. ജനക്കൂട്ടത്തിന്റെ മര്‍ദനമേറ്റ സീഷന്‍ ചന്ദ് എന്ന പതിനേഴുകാരന് ആശുപത്രിയിലാണ്. ഒരു പാസ്റ്ററുടെ മകനാണ് സീഷന്‍.

SUMMERY: Islamabad: A mob of hundreds of Muslim men attacked and burnt an 82-year-old church and an adjoining school in northwest Pakistan during a protest against an anti-Islam film, sparking concerns among the minority Christian community.
keywords: World, Pakistan, Anti-Islam film protest, attack, Church,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.