ബൊളീവിയയില്‍ പട്ടാപ്പകല്‍ നടുറോഡില്‍ പ്രതിഷേധം; വനിതാ മേയറുടെ മുടി മുറിച്ചു, നഗരത്തിലൂടെ വലിച്ചിഴച്ചു, ദേഹത്ത് ചുവന്ന ചായം ഒഴിച്ചു

 


സുക്രെ: (www.kvartha.com 09.11.2019) ബൊളീവിയയില്‍ പട്ടാപ്പകല്‍ നടുറോഡില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ചൊല്ലി തെക്കെ അമേരിക്കന്‍ രാജ്യമായ ബൊളീവിയയില്‍ സംഘര്‍ഷം രൂക്ഷമായിരുന്നു. ഇതിനിടെ വിന്റോ നഗരത്തിലെ മേയറും രാജ്യം ഭരിക്കുന്ന മാസ് പാര്‍ട്ടി നേതാവുമായ പട്രീഷ്യ ആര്‍സിനെ പ്രതിഷേധക്കാര്‍ കയ്യേറ്റം ചെയ്തു. നഗരത്തിലൂടെ മേയറെ വലിച്ചിഴക്കുകയും ചുമന്ന ചായം ദേഹത്തൊഴിക്കുകയും ചെയ്തു.

തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ മുടി മുറിക്കുകയും ചെയ്തു. പ്രസിഡന്റ് ഇവോ മൊറാലസിന്റെ അനുയായികള്‍ രണ്ടു പ്രതിപക്ഷ നേതാക്കളെ കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ ഒരാളുടെ മരണം സ്ഥിരീകരിച്ചതോടെയാണു മേയര്‍ക്കും പങ്കുണ്ടെന്ന് ആരോപിച്ചാണ് പ്രതിഷേധം ശക്തമായത്. കൊലപാതകി എന്നു വിളിച്ചായിരുന്നു ആക്രമണം. മണിക്കൂറുകളോളം മേയര്‍ മുഖം മൂടി ധരിച്ചെത്തിയ ആക്രമികളുടെ കസ്റ്റഡിയിലായിരുന്നു. തുടര്‍ന്ന് പോലീസെത്തിയാണ് ഇവരെ അക്രമികളില്‍ നിന്നും മോചിപ്പിച്ചത്.

ബൊളീവിയയില്‍ പട്ടാപ്പകല്‍ നടുറോഡില്‍ പ്രതിഷേധം; വനിതാ മേയറുടെ മുടി മുറിച്ചു, നഗരത്തിലൂടെ വലിച്ചിഴച്ചു, ദേഹത്ത് ചുവന്ന ചായം ഒഴിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, World, attack, Police, America, Angry mob attacks town mayor in Bolivia 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia