തന്നെ രക്ഷിക്കാന്‍ നദിയിലിറങ്ങിയ ആളെ കരകയറ്റാന്‍ സഹായ ഹസ്തം നീട്ടി ഒറാങുട്ടാന്‍; ചിത്രം വൈറല്‍

 


ബോര്‍ണിയോ:  (www.kvartha.com 08.02.2020) നദിയില്‍ നിന്ന് കരകയറാന്‍ സഹായ ഹസ്തം നീട്ടി ഒറാങുട്ടാന്‍. ബോര്‍ണിയോ ഒറാങുട്ടാന്‍ സര്‍വൈവല്‍ ഫൗണ്ടേഷനിലെ വാര്‍ഡര്‍ക്കാണ് വേറിട്ട ഈ അനുഭവം ഉണ്ടായത്. ബോര്‍ണിയോയിലെ സംരക്ഷിത വനപ്രദേശത്തായിരുന്നു സംഭവം. ഒറാങുട്ടാനുകളെ പാര്‍പ്പിച്ചിരിക്കുന്ന പ്രദേശത്ത് പാമ്പിനെ കണ്ടെന്ന വിവരമനുസരിച്ച് പിടികൂടാനെത്തിയതായിരുന്നു ഇയാള്‍. വെള്ളത്തില്‍ പാമ്പുകള്‍ പതുങ്ങിയിരിപ്പുണ്ടോയെന്ന് നിരീക്ഷിക്കാനാണ് ഇയാള്‍ നദിയിലിറങ്ങിയത്.

തന്നെ രക്ഷിക്കാന്‍ നദിയിലിറങ്ങിയ ആളെ കരകയറ്റാന്‍ സഹായ ഹസ്തം നീട്ടി ഒറാങുട്ടാന്‍; ചിത്രം വൈറല്‍

വിനോദസഞ്ചാരിയായ അനില്‍ പ്രഭാകറാണ് ഈ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത്. ഒറാങുട്ടാന്‍ സഹായ ഹസ്തം നീട്ടിയെങ്കിലും വാര്‍ഡന്‍ അതു സ്വീകരിച്ചില്ല. അതൊരു വന്യജീവി ആയതുകൊണ്ട് മാത്രമാണ് സഹായഹസ്തം സ്വീകരിക്കാത്തതെന്നായിരുന്നു വാര്‍ഡന്റെ മറുപടി. . നദിയിലിറങ്ങി കാടു വെട്ടിത്തെളിക്കുന്നതിനിടയിലാണ് നദിക്കരയിലേക്ക് ഒറാങുട്ടാനെത്തിയത്. ആദ്യം വാര്‍ഡന്‍ കാട് തെളിക്കുന്നത് കണ്ട് കുറേനേരം നോക്കിയിരുന്നു. പിന്നീട് വാര്‍ഡനു നേരേ കൈകള്‍ നീട്ടുകയായിരുന്നെന്നും വ്യക്തമാക്കി.



Keywords:  World, News, Love, Animals, man, Asia, River, Forest, Photo, Orangutan, Borneo Orangutan Survival.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia