Tragedy | വിമാനവും ഹെലികോപ്റ്ററും കൂട്ടിയിടിച്ച് നദിയിൽ തകർന്നുവീണു; 18 മരണം; അമേരിക്കയിൽ വൻ ദുരന്തം; രക്ഷാപ്രവർത്തനം തുടരുന്നു 

 
American Airlines plane and military helicopter crash scene in Potomac River.
American Airlines plane and military helicopter crash scene in Potomac River.

Photo Credit: X/ Salam Sarwat, Shakeel Yasar Ullah

● റീഗൻ നാഷണൽ വിമാനത്താവളത്തിന് സമീപമാണ് അപകടം.
● വിമാനത്തിൽ 64 യാത്രക്കാർ ഉണ്ടായിരുന്നു.
● ഹെലികോപ്റ്ററിലെ സൈനികരുടെ അവസ്ഥ അവ്യക്തം.

വാഷിംഗ്ടൺ: (KVARTHA) റീഗൻ നാഷണൽ വിമാനത്താവളത്തിന് സമീപം അമേരിക്കൻ എയർലൈൻസിൻ്റെ യാത്രാവിമാനവും സൈനികരുടെ ബ്ലാക്ക് ഹോക് ഹെലികോപ്റ്ററും കൂട്ടിയിടിച്ച് പൊട്ടോമാക് നദിയിൽ തകർന്നുവീണ് വൻ ദുരന്തം. 64 യാത്രക്കാരുമായി പറന്ന വിമാനം, ലാൻഡിംഗിന് തൊട്ടുമുന്‍പ് സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു. എയർപോർട്ടിലെ എല്ലാ വിമാന സർവീസുകളും റദ്ദാക്കിയിരിക്കുകയാണ്.


പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, 18 മൃതദേഹങ്ങൾ നദിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൻസാസിലെ വിചിതയിൽനിന്ന് പുറപ്പെട്ട വിമാനം ലാൻഡിംഗിന് അടുക്കുമ്പോളാണ് ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചത്. മൂന്ന് സൈനികരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. അവരുടെ അവസ്ഥ ഇപ്പോഴും അവ്യക്തമാണ്. പൊട്ടോമാക് നദിയിൽ തണുപ്പ് കഠിനമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. അഗ്നിശമന സേനാംഗങ്ങളും, മുങ്ങൽ വിദഗ്ദ്ധരും, ബോട്ടുകളും, തണുത്തുറഞ്ഞ സാഹചര്യത്തിലും രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്.


അമേരിക്കൻ എയർലൈൻസിന്റെ ഉപസ്ഥാപനമായ പി‌എസ്‌എ എയർലൈൻസാണ് വിമാനം പറത്തിയിരുന്നത്. ഫ്ലൈറ്റ് 5342-ൽ 60 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്ന് അമേരിക്കൻ എയർലൈൻസ് സ്ഥിരീകരിച്ചു. വാഷിങ്ടൺ വിമാനദുരന്തത്തിൽ അകപ്പെട്ടവർക്കായി പ്രാർഥിക്കുന്നതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. 'അതിദാരുണമായ അപകടത്തെപ്പറ്റി എനിക്കു പൂർണവിവരം ലഭിച്ചു. രക്ഷാപ്രവർത്തകരുടെ ഇടപെടലിന് നന്ദി. കൂടുതൽ വിവരങ്ങൾ അറിയുന്ന മുറയ്ക്ക് പുറത്തുവിടാം' എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. 

അപകടത്തിൽ അകപ്പെട്ടവർക്കായി പ്രാർഥിക്കാൻ വൈസ് പ്രസിഡൻ്റ് ജെ.ഡി.വാൻസ് എക്‌സിൽ അഭ്യർഥിച്ചു. ലഭ്യമായ എല്ലാ യുഎസ് കോസ്റ്റ് ഗാർഡ് സേവനങ്ങളൂം രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ടെന്ന് സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം അറിയിച്ചു

An American Airlines plane and a military helicopter collided and crashed into the Potomac River near Reagan National Airport in Washington. Multiple fatalities have been reported, and rescue efforts are underway.

#PlaneCrash #HelicopterCrash #PotomacRiver #WashingtonDC #AviationAccident #BreakingNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia