ഇങ്ങനേയും അത്ഭുതങ്ങൾ സംഭവിക്കാം! സൈബീരിയയിൽ റഷ്യൻ വിമാനമടക്കം കാണാതായ 18 പേരെയും ജീവനോടെ കണ്ടെത്തി
Jul 16, 2021, 22:32 IST
മോസ്‌കോ: (www.kvartha.com 16.07.2021) സൈബീരിയയിൽ റഷ്യൻ വിമാനമടക്കം കാണാതായ 18 പേരെയും ജീവനോടെ കണ്ടെത്തി. ടോംസ്‌ക് പ്രദേശത്ത് വെച്ചാണ് വിമാനം പൊടുന്നനെ അപ്രത്യക്ഷമായത്. എന്നാൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും ജീവനോടെയുണ്ടെന്ന് റഷ്യൻ ഏവിയേഷൻ ഏജൻസി എ എഫ് പിക്ക് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി. വിമാനം ചില സാങ്കേതിക തകരാറുകളെ തുടർന്ന് നിലത്തേയ്ക്ക് ഇടിച്ചിറക്കുകയായിരുന്നുവെന്നും വിമാനത്തിലുണ്ടായിരുന്ന 15 യാത്രക്കാരും 3 വിമാന ജീവനക്കാരും സുരക്ഷിതരായി ഇരിക്കുന്നുവെന്നും ഏജൻസി ഉറപ്പ് നൽകി.
സൈബീരിയൻ ലൈറ്റ് ഏവിയേഷന്റെ വിമാനമാണ് കാണാതായത്. കെട്രോവിയിൽ നിന്നും ടോംസ്കിലേയ്ക്ക് പറക്കുന്നതിനിടയിൽ വിമാനവുമായുള്ള ആശയവിനിമയം നഷ്ടമായതായി ഗവർണർ സെർജിയെ അറിയിച്ചിരുന്നു. യാത്രക്കാരിൽ 4 പേര് കുട്ടികളാണ്.
28 പേരുമായി യാത്രതിരിച്ച മറ്റൊരു വിമാനം പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് കടലില്‍ തകര്‍ന്നുവീണിരുന്നു. നിലത്തിറങ്ങാൻ പത്ത് കിലോമീറ്റർ അവശേഷിക്കുന്നതിനിടയിലായിരുന്നു വിമാനം തകർന്നത്.
വിമാനവുമായുള്ള ആശയ വിനിമയം നഷ്ടമായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കടലിൽ തകർന്ന് വീണതായി കണ്ടെത്തിയത്.
SUMMARY: Moscow: All 18 people on board a plane that went missing Friday in the Siberian region of Tomsk have been found alive, Russian officials said.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.