അമേരിക്കന്‍ പോലീസ് ഇന്ത്യക്കാരനെ കൈയേറ്റം ചെയ്ത സംഭവം; ഗവര്‍ണര്‍ മാപ്പ് ചോദിച്ചു
Feb 18, 2015, 11:58 IST
വാഷിംഗ്ടണ്‍: (www.kvartha.com 18/02/2015) അമേരിക്കയിലെ മഡിസണില്‍ പോലീസുകാരന്റെ ആക്രമത്തില്‍ ഇന്ത്യക്കാരനായ മധ്യവയസ്‌കന്റെ ഇടതുവശം ഭാഗികമായി തളര്‍ന്ന സംഭവത്തില്‍ അലബാമ ഗവര്‍ണര്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ഇന്ത്യയോടും മാപ്പ് ചോദിച്ചു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരത്തില്‍ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. അല്‍ബാമ ഗവര്‍ണര്‍ റോബര്‍ട്ട് ബെന്‍ഡ്‌ലി പറഞ്ഞു. കൂടാതെ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നതിന് സംഘത്തെ നിയോഗിക്കുന്നതിനും ഗവര്‍ണര്‍ ഉത്തരവിട്ടു
ഫെബ്രുവരി 6നായിരുന്നു സംഭവം. 57 വയസുള്ള ഇന്ത്യക്കാരനായ സുരേഷ് ഭായി പട്ടേല്‍ മഡിസണ്‍ റോഡിലൂടെ നടന്നുപോകവേ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് ഉദ്യോഗസ്ഥന്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ സാരമായി പരിക്കേറ്റ സുരേഷ് ഭായി പട്ടേല്‍ ഇപ്പോഴും അപകടനില തരണം ചെയിതിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍
ഇന്ത്യന്‍ സ്ഥാനപതി അജിത് കുമാറിന് അയച്ച കത്തിലാണ് ക്ഷമാപണം നടത്തിയിരിക്കുന്നത്. എത്രയും പെട്ടെന്ന് സുരേഷ് ഭായി പട്ടേല്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് വേണ്ട മികച്ച ചികില്‍സാസൗകര്യങ്ങള്‍ അമേരിക്കന്‍ സര്‍കാര്‍ നല്‍കും. സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു

Also Read:
സ്‌കൂട്ടറില്‍ ലോറിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു
സ്‌കൂട്ടറില്‍ ലോറിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു
Keywords: America, Washington, Police, India, attack, Apology, Governor, Family, Road, Injured, Report, World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.