വളര്‍ത്തുനായയെ രക്ഷിക്കാന്‍ പൈലറ്റ് വിമാനം വഴിതിരിച്ചുവിട്ടു; കമ്പനിക്ക് ചെലവായത് 6,63,100 രൂപ

 


ഒട്ടാവ: (www.kvartha.com 19.09.15) വളര്‍ത്തുനായയെ രക്ഷിക്കാന്‍ പൈലറ്റ് വിമാനം വഴിതിരിച്ചുവിട്ടു. ഇസ്രായേലിലെ ടെല്‍ അവിവ് നിന്നും ടോറോന്റോയിലേക്കു പോകുകയായിരുന്ന വിമാനത്തിലായിരുന്നു സംഭവം. വിമാനത്തില്‍ യാത്ര ചെയ്ത സിമ്പ എന്നുപേരായ ഏഴുവയസുളള വളര്‍ത്തുനായയെ രക്ഷിക്കാനാണ് പൈലറ്റ് ഈ സാഹസം കാട്ടിയത്.

യാത്രക്കാരോടൊപ്പം വരുന്ന വളര്‍ത്തു മൃഗങ്ങളുടെ യാത്രയ്ക്കായി വിമാനങ്ങളില്‍ പ്രത്യേക അറകളുണ്ട്. കഴിഞ്ഞ ദിവസം യാത്രക്കിടെ എയര്‍ കാനഡയുടെ ഇത്തരം അറകളിലെ ചൂട് ക്രമീകരണ സംവിധാനം  തകരാറിലായതോടെ ഇതിലെ  ചൂടു കുറയുകയും  അറകളുടെ മുകളില്‍ വെള്ളത്തുളളികള്‍ കാണപ്പെടുകയും ചെയ്തു. ഇതോടെ  സിമ്പയുടെ ജീവന്‍ അപകടത്തിലാണെന്നു കണ്ട പൈലറ്റ് വിമാനം അടിയന്തരമായി ജര്‍മനിയില്‍ ഇറക്കുകയായിരുന്നു.

ഇങ്ങനെ വിമാനം വഴിതിരിച്ചുവിട്ടതിനെ തുടര്‍ന്ന് വിമാന കമ്പനിക്ക് ചെലവായത് ഏകദേശം 6,63,100 രൂപയാണ്. തുടര്‍ന്ന് സിമ്പയെ സുരക്ഷിതമായ മറ്റൊരു എയര്‍ക്രാഫിറ്റിലേക്കുമാറ്റി 75 മിനിട്ടിനുശേഷമാണ് വിമാനം വീണ്ടും പറന്നുയര്‍ന്നത്. വളര്‍ത്തു മൃഗങ്ങളുടെ യാത്രകള്‍ക്കായി വിമാനകമ്പനികള്‍ പ്രത്യേക പാക്കേജുകള്‍ നല്‍കുന്നത് ഇപ്പോള്‍ പതിവാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia