അവളുടെ മരണ ശേഷം ഞാനാകെ മാറി.... ലോകം മുഴുവന്‍ ഏറ്റെടുത്ത ഒരു പാക്കിസ്ഥാനിയുടെ സന്ദേശം വൈറലാകുന്നു; ഇത് ഭര്‍ത്താക്കന്മാര്‍ക്കുള്ള പാഠം

 


ഇസ്ലാമാബാദ്: (www.kvartha.com 11/07/2015) ഭാര്യ പലര്‍ക്കും അടിമയാണ്. പ്രതിഷേധിക്കാതെ, പ്രതിരോധിക്കാതെ സ്വന്തം കുടുംബത്തേയും കുട്ടികളേയും പരിപാലിക്കുന്ന ഒരു അടിമ. എന്നാലിവിടെ ഇരുപത്തിയേഴ് വര്‍ഷം ഒപ്പം ജീവിച്ച ഭാര്യയെ കുറിച്ച് ഒരു പാക്കിസ്ഥാനി പറയുന്ന കാര്യങ്ങള്‍ നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കും.

ഹ്യൂമന്‍സ് ഓഫ് പാക്കിസ്ഥാന്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണിദ്ദേഹം ഭാര്യയെ കുറിച്ചും കുടുംബത്തെ കുറിച്ചുമുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്നത്. ഇദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ആധുനീക കാലത്തെ ഭര്‍ത്താക്കന്മാര്‍ക്കുള്ള ഉപദേശവും പാഠവുമായി മാറാന്‍ ചില കാരണങ്ങളുണ്ട്.

ഭാര്യയ്ക്ക് മേല്‍ അധികാരം സ്ഥാപിക്കുകയും അവളോട് മോശമായി പെരുമാറുകയും ചെയ്യുന്ന പുരുഷന്മാര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണിത്. കാണാം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഞങ്ങളുടെ വിവാഹജീവിതം 27 വര്‍ഷവും 2 മാസവും നീണ്ടുനിന്നു. അവള്‍ രോഗിയായിരുന്നു. അവളുടെ ജീവന്‍ രക്ഷിക്കാന്‍ ഗൈനക്കോളജിസ്റ്റ് പരമാവധി ശ്രമിച്ചു. എന്നാല്‍ അവള്‍ പോയി. അവള്‍ ഒപ്പമുണ്ടായിരുന്നപ്പോള്‍ ഞാനവളുടെ വില മനസിലാക്കിയില്ല. അവള്‍ പോയതോടെ എന്റെ ലോകം ആകെ മാറി.

ദമ്പതികള്‍ തമ്മിലടിക്കുന്നു, വാക്കേറ്റമുണ്ടാകുന്നു. എന്റെ ബന്ധുക്കളില്‍ ഭൂരിഭാഗം പുരുഷന്മാരും അവരുടെ ഭാര്യമാരോട് മോശമായി പെരുമാറുന്നത് ഞാന്‍ കണ്ടു. എന്നാല്‍ ഞാനൊരിക്കലും ഇങ്ങനെ പെരുമാറിയിട്ടില്ല.

ഞാനവളെ വളരെ സ്‌നേഹിച്ചിരുന്നു. മാനവീകതയോ നമ്മുടെ മതമോ സ്ത്രീയോട് മോശമായി പെരുമാറാന്‍ പുരുഷന് അധികാരം നല്‍കിയിട്ടില്ല. സ്ത്രീകളുടേയും കുടുംബത്തിന്റേയും സംരക്ഷകരാണ് പുരുഷന്മാരെന്നാണ് പരിശുദ്ധ ഖുര്‍ ആനില്‍ പറഞ്ഞിരിക്കുന്നത്.

സ്ത്രീകള്‍ വരുമാനമുണ്ടാക്കുകയും ആ വരുമാനം കുട്ടികള്‍ക്കായി ചിലവഴിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് അവളുടെ ദാനമാണെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. അവള്‍ കുട്ടികളെ മുലയൂട്ടുകയോ അവരെ പോറ്റുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ പ്രതിഫലം അവള്‍ക്ക് ഭര്‍ത്താവിനോട് ചോദിക്കാം. അപ്പോള്‍ പിന്നെ എങ്ങനെ പുരുഷന്മാര്‍ സ്ത്രീകളുടെ അധികാരിയാകും? അവരോട് മോശമായി പെരുമാറാന്‍ പുരുഷന്മാര്‍ക്ക് എന്ത് അവകാശമുണ്ട്? നമുക്ക് ഒരു അവകാശവുമില്ല.
"Our marriage lasted for 27 years and 2 months. She was sick. The gynaecologist was trying her best to save her life....
Posted by Humans of Pakistan on  Thursday, July 9, 2015
ഞാനിപ്പോള്‍ തനിച്ചാണ്. എന്നാല്‍ പരലോകത്തില്‍ എന്റെ ഭാര്യ എനിക്കൊപ്പമുണ്ടാകുമെന്ന് എനിക്കറിയാം. അവള്‍ എവിടെയായിരുന്നാലും സന്തോഷമായിരിക്കണം എന്നാണ് എന്റെ ആഗ്രഹം. എന്നാല്‍ കഴിയുന്ന പോലെ അവളെ സന്തോഷിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അവളില്ലാതെ ഞാന്‍ വല്ലാതെ ഒറ്റപ്പെടുന്നു.

പുരുഷന്മാരെ, നിങ്ങള്‍ നിങ്ങളുടെ ഭാര്യമാരോട് നല്ല രീതിയില്‍ പെരുമാറുക. നിങ്ങള്‍ എത്രത്തോളം അവളെ ആശ്രയിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയില്ല. അവളില്ലാതെ നിങ്ങള്‍ക്ക് എന്തെല്ലാം നഷ്ടമാകുമെന്നും നിങ്ങള്‍ക്കറിയില്ല. നിങ്ങള്‍ക്ക് കഴിയുന്നപോലെ അവളെ സന്തോഷിപ്പിക്കൂ...
അവളുടെ മരണ ശേഷം ഞാനാകെ മാറി.... ലോകം മുഴുവന്‍ ഏറ്റെടുത്ത ഒരു പാക്കിസ്ഥാനിയുടെ സന്ദേശം വൈറലാകുന്നു; ഇത് ഭര്‍ത്താക്കന്മാര്‍ക്കുള്ള പാഠം

SUMMARY: This love story from across the border is wonderful and moving and contains a powerful message to husbands everywhere. The story has already been shared by over 11,000 people across the world since it was posted on the Humans of Pakistan Facebook page on Thursday.

Keywords: Pakistani, Human of Pakistan, Wife, Islam,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia