കൊവിഡ് 19; പ്രധാനമന്ത്രിക്ക് പിന്നാലെ ബ്രിട്ടീഷ് ഹെല്‍ത്ത് സെക്രട്ടറിക്കും രോഗബാധ സ്ഥിരീകരിച്ചു
Mar 28, 2020, 11:08 IST
ലണ്ടന്‍: (www.kvartha.com 28.03.2020) ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണു പിന്നാലെ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനും വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതോടെ ആശങ്കയിലാണ് ബ്രിട്ടീഷ് ജനത. പ്രധാനമന്ത്രിയുമായും ഹെല്‍ത്ത് സെക്രട്ടറിയുമായും നിരവധി പേരാണ് ദിവസവും സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നത്.
ചാന്‍സിലര്‍ ഋഷി സുനാക്, വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് തുടങ്ങിയ സീനിയര്‍ കാബിനറ്റ് മന്ത്രിമാര്‍ കഴിഞ്ഞ ദിവസവും പ്രധാനമന്ത്രിയുമായും ചര്‍ച്ചകളിലേര്‍പ്പെടുകയും മണിക്കൂറുകളോളം അടുത്തിടപഴകുകയും ചെയ്തിരുന്നു. ഇവര്‍ക്കാര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല. അതേസമയം ഇവരെ പരിശോധനകള്‍ക്കു വിധേയരാക്കും. മറ്റുള്ളവരുമായി പരമാവധി സമ്പര്‍ക്കം ഒഴിവാക്കാനും ഇവര്‍ക്ക് നിര്‍ദേശമുണ്ട്.
ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള നിരവധി എംപിമാരും കഴിഞ്ഞദിവസങ്ങളില്‍ പ്രധാനമന്ത്രിയുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളവരാണ്. വ്യാഴാഴ്ച വൈകുന്നേരം ചില ലക്ഷണങ്ങളെ തുടര്‍ന്ന് ഔദ്യോഗിക വസതിയില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. അദ്ദേഹം തന്നയാണ് രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
Keywords: London, News, World, COVID19, Prime Minister, Health, Boris Johnson, Health minister, Matt Hancock, Test, Coronavirus, After PM Boris Johnson, UK health minister tests positive for Covid-19

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.