അഫ്ഗാനിസ്ഥാന്‍ ഇന്ത്യയുടെ സൈനിക സഹായം തേടിയേക്കും

 


ADVERTISEMENT

കാബൂള്‍: പാകിസ്ഥാനുമായുളള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയുടെ സഹായം തേടുന്നു. അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കുന്ന അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ഇക്കാര്യം ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച ചെയ്യും.

നവാസ് ഷരീഫ് പാകിസ്ഥാനില്‍ അധികാരമേല്‍ക്കാന്‍ തയ്യാറെടുക്കവേയാണ് കര്‍സായി ഇന്ത്യയുടെ സഹായം തേടുന്നത്. ഇന്ത്യയുമായുളള ബന്ധം ശക്തിപ്പെടുത്തുമെന്ന് ഷെരീഫ് വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കര്‍സായിയുടെ നീക്കം വളരെ ശ്രദ്ധേയമാണ്.

അഫ്ഗാനിസ്ഥാന്‍ ഇന്ത്യയുടെ സൈനിക സഹായം തേടിയേക്കുംഡ്യൂറന്‍ഡ് ലൈന്‍ അതിര്‍ത്തിയിലാണ് ഇരുരാജ്യങ്ങലും തമ്മിലുളള തര്‍ക്കം നിലനില്‍ക്കുന്നത്. ഇതിന് പതിറ്റാണ്ടുകളുടെ പഴക്കുണ്ട്. അഫ്ഗാന്റെ സൈനികശക്തി മെച്ചപ്പെടുത്താനുളള സഹായവും കര്‍സായി ഇന്ത്യയോട് ആവശ്യപ്പെടും. ഇന്ത്യയില്‍ നിന്ന് ആയുധങ്ങളും സൈനിക വാഹനങ്ങളും വാങ്ങാനും അഫ്ഗാന്‍ പദ്ധതിയിടുന്നു.

Keywords:  Afghan President , Hamid Karza, Indian officials, Afghanistan, Pakistan, Kabul, Nawaz Sharif , Aimal Faizi , Afghan leader , Durand Line, Afghan security institutions, Afghan security, Afghan military officers
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia