Earthquake | അഫ്ഗാനിസ്താനിലെ ഭൂചലനം; മരണസംഖ്യ 2000 കടന്നു

 


കാബൂള്‍: (KVARTHA) പടിഞ്ഞാറന്‍ അഫ്ഗാനിസ്താനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2000 കടന്നു. ഭൂകമ്പത്തില്‍ 9,240 പേര്‍ക്ക് പരുക്കേറ്റതായും താലിബാന്‍ ഭരണകൂടം അറിയിച്ചു. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

പ്രവിശ്യാതലസ്ഥാനമായ ഹേരത്തിന്റെ വടക്കു-പടിഞ്ഞാറ് ശനിയാഴ്ചയാണ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ എട്ട് തവണ പ്രകമ്പനമുണ്ടായതായാണ് റിപോര്‍ട്. ഗ്രാമങ്ങളിലെ വീടുകള്‍ തകരുകയും പരിഭ്രാന്തരായ ആളുകള്‍ വീടുകളില്‍ നിന്നും പുറത്തേക്ക് ഓടുകയും ചെയ്തു.

നൂറൂകണക്കിന് വീടുകളും കെട്ടിടങ്ങളും തകര്‍ന്നുവെന്നാണ് വിവരം. വളരെയധികം നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് ഡെപ്യൂടി സര്‍കാര്‍ വക്താവ് ബിലാല്‍ കരിമി പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുന്നുണ്ട്.

12 ഗ്രാമങ്ങളെ ഭൂകമ്പം സാരമായി ബാധിച്ചു. 1,329 വീടുകള്‍ക്ക് കേടുപാടുകളുണ്ടാവുകയോ തകരുകയോ ചെയ്തു. 4200 ആളുകളെ ഭൂചലനത്തിന്റെ ദുരിതം ബാധിച്ചിട്ടുണ്ട്. നിരവധി ആളുകളാണ് പരുക്ക് പറ്റി ആശുപത്രിയില്‍ കഴിയുന്നത്. കഴിഞ്ഞ ജൂണില്‍ നടന്ന ഭൂചലനത്തെത്തുടര്‍ന്ന് ആയിരത്തിലധികം പേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

Earthquake | അഫ്ഗാനിസ്താനിലെ ഭൂചലനം; മരണസംഖ്യ 2000 കടന്നു



Keywords: News, World, World-News, Kabul News, Afghanistan News, Herat News, Death, Injured, Women, Children, Earthquake, Afghanistan: Death toll from Herat quakes crosses over 2,000.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia