സിറിയയില്‍ സൈനികന്റെ ഹൃദയം ഭക്ഷിക്കുന്ന വീഡിയോ ദൃശ്യം പുറത്ത്

 


ADVERTISEMENT

ബൈറൂത്: ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തായി. ഏറ്റവും ഒടുവിലായി വിമത പ്രവര്‍ത്തകന്‍ സൈനികന്റെ ഹൃദയം ഭക്ഷിക്കുന്ന വീഡിയോ ദൃശ്യമാണ് പുറത്തായത്. ബി.ബി.സി അടക്കം മുന്‍നിര മാധ്യമങ്ങളിലും ദൃശ്യവും വാര്‍ത്തയും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. സോഷ്യല്‍മീഡിയാ വെബ്‌സൈറ്റുകളിലും വീഡിയോ ദൃശ്യങ്ങളും പ്രചരിച്ചു വരുന്നുണ്ട്.
സിറിയയില്‍ സൈനികന്റെ ഹൃദയം ഭക്ഷിക്കുന്ന വീഡിയോ ദൃശ്യം പുറത്ത്

കൊല്ലപ്പെട്ട സൈനികന്റെ ഹൃദയഭാഗം വിമതന്‍ രക്തം ഒലിപ്പിച്ചുകൊണ്ട് പച്ചയായി ഭക്ഷിക്കുന്ന ദൃശ്യമാണ് പുറത്തായിരിക്കുന്നത്. വീഡിയോയിലുള്ളത് മധ്യ സിറിയന്‍ പ്രവിശ്യയിലുള്ള വിമത സേനാ ഗ്രൂപ്പില്‍പെട്ട അബു സക്കാര്‍ എന്നയാളാണെന്നാണ് റിപോര്‍ട്ട്.
 ഇതിനിടെ വീഡിയോയില്‍ കാണുന്ന വ്യക്തിയെ വിചാരണ ചെയ്യണമെന്ന് സിറിയയിലെ മുഖ്യ പ്രതിപക്ഷ ഗ്രൂപ്പ് ആവശ്യപ്പെട്ടു.

സിറിയയില്‍ സൈനികന്റെ ഹൃദയം ഭക്ഷിക്കുന്ന വീഡിയോ ദൃശ്യം പുറത്ത്
നിങ്ങളുടെ ഹൃദയവും കരളും തിന്നുമെന്ന് ദൈവത്തിന്റെ നാമത്തില്‍ ഞങ്ങള്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട്. നികൃഷ്ടജീവിയായ ബശാറിന്റെ സൈനീകരാണ് നിങ്ങള്‍ എന്ന അടിക്കുറിപ്പ് വീഡിയോയില്‍ ദൃശ്യമാണ്. ഞങ്ങള്‍ ബാബ അമറിന്റെ നായകന്മാരാണെന്നും ഇയാള്‍ പറയുന്നുണ്ട്. പ്രസിഡന്റ് ബശാര്‍ അല്‍ അസദിന്റെ സൈന്യം നിലം പരിശാക്കിയ ഹോംസില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതിലുള്ളതെന്ന് വീഡിയോ അപ്ലോഡ് ചെയ്തവര്‍ അവകാശപ്പെടുന്നു. വിമതരുടെ ശക്തികേന്ദ്രമാണ് ഹോംസ്.
ഞായറാഴ്ച അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോ സിറിയന്‍ ഗേള്‍ വാര്‍ എന്ന യൂസറുടെ പേരിലാണ്.

അറബ് രാജ്യങ്ങളിലെ ഏകാധിപതികള്‍ക്കെതിരായി രൂപം കൊണ്ട മുല്ലപ്പൂ വിപ്ലവത്തിന്റെ ചുവടുപിടിച്ചാണ് സിറിയയിലും വിമതര്‍ നീക്കമാരംഭിച്ചത്. 2011 മാര്‍ച്ച് മുതല്‍ പ്രക്ഷോഭം ബശാര്‍ സൈന്യം ആയുധമുപയോഗിച്ച് അടിച്ചമര്‍ത്താന്‍ തുടങ്ങി. അതോടെ ചില പാശ്ചാത്യരാജ്യങ്ങളുടെ ഒത്താശയോടെ വിമതരും തിരിച്ചടിച്ചു. ഇതിനിടെ സിറിയയില്‍ വിമതര്‍ രാസായുധം പ്രയോഗിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ യുഎന്‍ മനുഷ്യാവകാശ സംഘടനയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് സൈനീകന്റെ ഹൃദയം തിന്നുന്ന വിമത പോരാളിയുടെ ചിത്രം യൂട്യൂബിലൂടെ പ്രചരിക്കുന്നത്.


Keywords : Syria, Soldiers, World, Syrian President Bashar al-Assad, Abu Sakkar, Human Rights Watch, Soldier's Heart and Biting, Kerala, Malayalam News, Kvartha, Article, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia