ബാര്‍ബര്‍ ഷോപ്പില്‍ ആളു കയറാന്‍ ഫോണ്‍ തന്നെ വേണം

 


ലണ്ടന്‍: (www.kvartha.com 08/08/2015) ഉപഭോക്താക്കളാണ് ഒരു സ്ഥാപനത്തിന്റെ വിജയം. അതുകൊണ്ട് തന്നെ ഇവരെ ആകര്‍ഷിക്കാന്‍ പലവഴികളും പയറ്റിയേ പറ്റൂ.  ഷോപ്പിലേക്ക് ആളുകളെ ആകര്‍ഷിക്കാനായി ഷോപ്പുടമകള്‍ പലതരം വഴികളും പ്രയോഗിക്കാറുണ്ട്. ഇതിനായി പരസ്യങ്ങളെയാണ് നല്ലൊരു പങ്കും ആശ്രയിക്കുന്നത്. കടയ്ക്ക് ആകര്‍ഷകമായ പേരു നല്‍കുന്നതില്‍ തുടങ്ങി സമ്മാന പദ്ധതി, വിവിധതരം ഓഫറുകള്‍ എന്നിവ വരെ നീളുന്നു ഉപഭോക്താക്കളെ ആകര്‍ഷിക്കാനുളള വിദ്യകള്‍. കേരളത്തില്‍ ഉത്സവസീസണുകളായാല്‍ പിന്നെ പറയുകയും വേണ്ട, സമ്മാന പദ്ധതികളുടെ നീണ്ട നിര തന്നെയുണ്ട്.

പക്ഷേ ഈ സംഭവം നടക്കുന്നത് ഇവിടെ കേരളത്തിലല്ല, അങ്ങ് ലണ്ടനിലാണ്. തന്റെ കടയില്‍ ആള്‍ത്തിരക്ക് കുറഞ്ഞപ്പോള്‍ ഇംഗ്ലണ്ടിലെ ഒരു ബാര്‍ബര്‍ഷോപ്പുടമ ഇറക്കിയ നമ്പര്‍ ആണ് സൈബര്‍ ലോകത്തെ ഇപ്പോഴത്തെ സംസാരവിഷയം. ഫോണ്‍ എല്ലാവരുടെയും സന്തതസഹചാരിയാണ്. സാധാ മൊബൈലില്‍ തുടങ്ങി ഇന്നത് സ്മാര്‍ട്ട്‌ഫോണിലും ആഡ്രോയിഡിലുമെത്തി നില്‍ക്കുന്നു. വെറുതേ ഒരു പണിയുമില്ലാതെ കുത്തിയിരിക്കുന്ന സമയങ്ങളില്‍ ഫോണില്‍ കുത്തിയിരിക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം.

ഇതു തിരച്ചറിഞ്ഞാവണം ആ ബാര്‍ബര്‍ ഷോപ്പുടമ മുടിമുറിക്കുന്നതിനടയിലും സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കാനുള്ള സംവിധാനം ഒരുക്കിയത്.

സാധാരണ രീതിയില്‍ മുടി മുറിക്കുമ്പോള്‍ കൈകള്‍ ദേഹത്ത് വിരിക്കുന്ന വിരികള്‍ക്കുളളില്‍ മടക്കിവയ്ക്കുകയാണ് പതിവ്.  എന്നാല്‍ ഇനി തന്റെ ഷോപ്പില്‍ അതിന്റെ ആവശ്യമില്ലെന്നാണ് ഷോപ്പുടമ പറഞ്ഞത്. മൊബൈല്‍ ഫോണ്‍ നോക്കാന്‍ വേണ്ടി മാത്രമായി പ്രത്യേകമായി ട്രാന്‍സ്‌പെരന്റ് ഷീറ്റ് തുണിക്കിടയില്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു. മുടിമുറിക്കുന്ന സമയത്തും ഫോണ്‍ ഓണ്‍ ചെയ്ത് ചാറ്റ് ചെയ്യുകയോ വീഡിയോ കാണുകയോ ചെയ്യാമെന്നതാണ് ഇതിന്റെ സവിശേഷത. കടയിലെ പുതിയരീതിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെ കടയില്‍ ഇപ്പോള്‍ തിരക്കു കൂടിയെന്നും ഉടമ പറഞ്ഞു. എല്ലാ സ്ഥലത്തും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വര്‍ധിച്ചത് ശ്രദ്ധയില്‍പ്പെട്ടാണ് താന്‍ ഇത്തരമൊരു ഐഡിയ തെരഞ്ഞെടുക്കാന്‍ കാരണമെന്നും ഇദ്ദേഹം പറയുന്നു. ഇപ്പോള്‍ തിക്കി തിരക്കി ആളു കയറാന്‍ തുടങ്ങിയതോടെ താനും ഹാപ്പി, മുടി വെട്ടാനെത്തുന്നവരും ഹാപ്പിയെന്ന് ഉടമ വ്യക്തമാക്കി.
ബാര്‍ബര്‍ ഷോപ്പില്‍ ആളു കയറാന്‍ ഫോണ്‍ തന്നെ വേണം

Keywords: Barber shop, London, Smart phone, Transperant
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia