ഭാര്യക്കിഷ്ടപ്പെട്ട കാപ്പിപ്പൊടി വാങ്ങാന്‍ ഈ 70കാരന്‍ സഞ്ചരിച്ചത് 250 മൈല്‍

 


(www.kvartha.com 27.09.2015) ഭാര്യയെ സന്തോഷിപ്പിക്കാന്‍ ഇത്രയൊക്കെ വേണോയെന്നാണ് ഡേവിഡിനോട് സുഹൃത്തുക്കള്‍ ചോദിക്കുന്നത്. കാര്യം മറ്റൊന്നുമല്ല, ഭാര്യയ്ക്കിഷ്ടപ്പെട്ട കാപ്പിപ്പൊടി തേടി ഈ ഭര്‍ത്താവ് സഞ്ചരിച്ചത് ഒന്നും രണ്ടുമല്ല 250 മൈലാണ്. മസാച്യുസെറ്റിലാണ് സംഭവം. 70കാരനായ ഡേവിഡ് ജാക്കി എന്ന പ്രിയതമയ്ക്കുവേണ്ടിയായിരുന്നു ഈ സാഹസികയാത്ര നടത്തിയത്. മസാച്യുസെറ്റിലെ പ്ലിമതില്‍ നിന്നു ഫ്രാന്‍സിലെ റോസ്‌കഫിലേക്കായിരുന്നു യാത്ര.

1980 മുതല്‍ ഗ്രാന്‍ഡ് മിയര്‍ കോഫിയുടെ ആരാധകരാണ് ഇരുവരും. ഭാര്യയ്ക്ക് പ്രിയപ്പെട്ട ഈ കോഫി ഫ്രാന്‍സിലെ റോസ്‌കഫില്‍ മാത്രമേ ലഭിക്കൂ. ഇവരുടെ കാര്‍ അടുത്തിടെ കേടാകുകയും കാപ്പിപ്പൊടി തീരുകയും ചെയ്തു. അതാണ് ഇങ്ങനെയൊരു സാഹസിക യാത്രയ്ക്ക് ഡേവിഡിനെ പ്രേരിപ്പിച്ചത്. സൈക്കിളിലായിരുന്ന യാത്ര തുടങ്ങിയത്. അവിടുന്ന് രാത്രി എട്ടരയോടെ റോസ്‌കഫിലേക്കുള്ള ബോട്ട് സര്‍വീസായ ബ്രിട്ട്‌നി ഫെറിയില്‍ കയറി. രാത്രി മുഴുവന്‍ ബോട്ടില്‍ സഞ്ചരിച്ച് പുലര്‍ച്ചെയാണ് ഡേവിഡ് റോസ്‌കഫിലെത്തിയത്. അവിടെയെത്തി സൈക്കിളില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നു 30 കിലോ കാപ്പിപ്പൊടി വാങ്ങി വൈകുന്നേരത്തോടെ മടങ്ങിയെത്തി ഭാര്യക്കൊപ്പം കാപ്പി കുടിച്ചതോടെയാണ് ഡേവിഡ് ശ്വാസം നേരേ വിട്ടത്.

യാത്ര ചെയ്യാനുള്ള മടിയും ആരോഗ്യ പ്രശ്‌നങ്ങളും കാരണമാണ് ഡേവിഡിനൊപ്പം പോകാതിരുന്നതെന്നു ജാക്കി പറയുന്നു. പുതുതലമുറ മാതൃയാക്കണം ഈ ദമ്പതികളെ...

ഭാര്യക്കിഷ്ടപ്പെട്ട കാപ്പിപ്പൊടി വാങ്ങാന്‍ ഈ 70കാരന്‍ സഞ്ചരിച്ചത് 250 മൈല്‍

SUMMARY: This 70-year-old cyclist must have done something really bad if he had to ride to France and buy his wife’s favourite coffee to make it up to her. Or maybe David Pedlow just really loves Jackie and was willing to travel 250-miles to please her.

Yep, that’s the reason and we apologise for our previous cynicism. Mr Pedlow rode to the rescue when he realised his wife’s Grand Mere coffee, which is only available across the channel, was running out.After recently losing their car he decided to put his new electric bike to the test.

He set off from the couple’s home in Plymouth, Devon, and cycled the short distance to catch the overnight Brittany Ferry to Roscoff.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia