ചാര്‍ജ് ചെയ്യുന്ന ഫോണില്‍ നിന്നും ഇലക്ട്രിക് ഷോക്കടിച്ച് 40കാരനു ദാരുണാന്ത്യം
Nov 14, 2019, 16:17 IST
ബാങ്കോക്ക്: (www.kvartha.com 14.11.2019) ചാര്‍ജ് ചെയ്യുന്ന ഫോണില്‍ നിന്നും ഇലക്ട്രിക് ഷോക്കടിച്ച് 40കാരനു ദാരുണാന്ത്യം. പാചക്കാരമായ സോംചായ് സിംഗറോണ്‍ ആണ് മരിച്ചത്. തായ്ലാന്റിലാണ് ദാരുണമായ സംഭവം. ഒരു ഭക്ഷണശാലയില്‍ പാചകക്കാരനായി ജോലി ചെയ്യുന്ന ഇയാളുടെ കഴുത്തിലും മറ്റും പൊള്ളലേറ്റ പാടുണ്ടെന്നാണ് പ്രദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
മൃതദേഹത്തിന് അടുത്ത് ഫോണ്‍ പ്ലഗില്‍ ചാര്‍ജിന് വച്ച നിലയിലായിരുന്നു കാണപ്പെട്ടത്. ഫോണുമായി ഇയര്‍ഫോണും കണക്ട് ചെയ്തിരുന്നു. തായ്ലാന്റിലെ സോംമത്ത് പ്രാക്കന്‍ എന്ന സ്ഥലത്തെ ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന ഫ്ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പം മുറിയില്‍ താമസിക്കുന്ന സയിംങ്(28) ആണ് മൃതദേഹം ആദ്യം കണ്ടത്.
ഉടനെ സോംചായിയുടെ കടയുടെ ഉടമയെ വിവരം അറിയിക്കുകയായിരുന്നു. കടുത്ത ഫുട്ബോള്‍ പ്രേമിയായിരുന്ന സോംചായ് സിംഗറോണ്‍ സാധാരണ രീതിയില്‍ ഫോണ്‍ ചാര്‍ജിന് ഇട്ട് ഇയര്‍ഫോണ്‍ ഘടിപ്പിച്ച് ഫോണില്‍ ഫുട്ബോള്‍ മത്സരം കാണുന്നതോ സംഗീതം കേള്‍ക്കുന്നതോ പതിവാണ് എന്നാണ് സയിംങ് പറയുന്നത്. ഇലക്ട്രിക്ക് ഷോക്കേറ്റാണ് മരണം എന്നാണ് പോലീസിന്റെ പ്രഥമികമായ വിലയിരുത്തല്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി വന്നാല്‍ കൃത്യമായ സ്ഥിരീകരണം ലഭിക്കും എന്ന് തായ് പോലീസ് വ്യക്തമാക്കി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിക്കാനായി ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Bangkok, News, World, Death, Mobile Phone, Police, 40 year old man died after being electrocuted by phone

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.