വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം മൂന്നുപേര്‍ക്ക്

 


സ്‌റ്റോക്ക്‌ഹോം: (www.kvartha.com 05.10.2015) വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം പ്രഖ്യാപിച്ചു. ഇത്തവണ മൂന്നുപേര്‍ അവാര്‍ഡിന് അര്‍ഹരായി. അയര്‍ലണ്ട് ശാസ്ത്രജ്ഞന്‍ വില്യം സി ക്യാംബെല്‍, ജപ്പാന്‍ ശാസ്ത്രജ്ഞന്‍ സതോഷി ഒമൂറ, ചൈനീസ് ശാസ്ത്രജ്ഞ യുയു തു എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്.

നാടവിര പോലുള്ള പരാദങ്ങള്‍ പരത്തുന്ന രോഗങ്ങള്‍ക്കെതിരായ പ്രതിരോധ മരുന്നാണ് ക്യാംബെലും ഒമൂറയും ചേര്‍ന്ന് കണ്ടെത്തിയത്. മലേറിയ രോഗത്തിന് ഫലപ്രദമായ ചികിത്സ കണ്ടെത്തിയതാണ് യുയു തുവിനെ നോബല്‍ സമ്മാനത്തിന് അര്‍ഹയാക്കിയത്.

ക്യാംബെലും ഒമൂറയും ചേര്‍ന്ന് കണ്ടെത്തിയ അവെര്‍മെക്ടിന്‍ എന്ന മരുന്ന് ഗ്രന്ഥികളിലുണ്ടാവുന്ന മന്ത് രോഗത്തിന് ഫലപ്രദമാണെന്ന് തെളിഞ്ഞു. പരാദങ്ങള്‍ പരത്തുന്ന പലതരം രോഗങ്ങള്‍ക്കെതിരെയും ഈ മരുന്ന് ഫലപ്രദമാണെന്നും നോബല്‍ കമ്മിറ്റി വിലയിരുത്തി.

മലേറിയ രോഗത്തെ ഫലപ്രദമായി ചെറുക്കാന്‍ കഴിയുന്ന ആര്‍ടെമിസിനിന്‍ എന്ന മരുന്നാണ് യുയു തു വികസിപ്പിച്ചത്. ഇത്തരം രോഗങ്ങള്‍ ബാധിച്ച ആയിരക്കണക്കിനാളുകള്‍ക്ക് പുതുജീവന്‍ നല്‍കുന്നതാണ് കണ്ടുപിടിത്തമെന്ന് നോബല്‍ സമ്മാന കമ്മിറ്റി ചൂണ്ടിക്കാട്ടി.

ന്യൂജേഴ്‌സി മാഡിസണിലെ ഡ്ര്യൂ യൂണിവേഴ്‌സിറ്റിറിസര്‍ച്ച് ഫെലോയാണ് അയര്‍ലണ്ട് വംശജനായ ക്യാംബെല്‍. കിതാസതോ യൂണിവേഴ്‌സിറ്റിയിലെ റിസര്‍ച്ച് ഫെലോയാണ് ഒമൂറ. ചൈനയിലെ പാരമ്പര്യ രോഗപഠന അക്കാഡമിയിലെ മുഖ്യ പ്രൊഫസറാണ് യുയു തു.

പ്രതിവര്‍ഷം, നാലരലക്ഷത്തോളം പേരാണ് കൊതുക് പരത്തുന്ന മലേറിയ ബാധിച്ച് ലോകത്താകമാനം മരണമടയുന്നത്. പതിനായിരക്കണക്കിന് പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്യുന്നുണ്ട്.

വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം മൂന്നുപേര്‍ക്ക്


Also Read:
വിജയ ബാങ്ക് കവര്‍ച്ചാകേസില്‍ 4 പ്രതികള്‍ റിമാന്‍ഡില്‍; ഒരാള്‍ കൂടി അറസ്റ്റില്‍

Keywords:  3 Scientists Win Nobel Prize in Medicine for Parasite-Fighting Therapies, University, Researchers, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia