Political Unrest | ബംഗ്ലാദേശ് കലാപം: അവാമി ലീഗിന്റെ 29 നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

 
29 bodies of Sheikh Hasina's party leaders found in violence-hit Bangladesh, Awami League, Sheikh Hasina, Political Unrest.

Photo Credit: X Snap/Abul Taher

ജൂലായ് 16 മുതല്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 440 ആയി.

ഹൈന്ദവക്ഷേത്രങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ആക്രമിച്ചു.

ധാക്ക: (KVARTHA) ബംഗ്ലാദേശില്‍ (Bangladesh) അവാമി ലീഗിന്റെ 29 നേതാക്കളുടെയും (Awami League Leaders) കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഷെയ്ഖ് ഹസീന (Sheikh Hasina) പ്രധാനമന്ത്രിപദം രാജിവെച്ചതിനുശേഷം നിരവധി അവാമി ലീഗ് നേതാക്കളുടെ വീടും വ്യാപാരസ്ഥാപനങ്ങളും നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്‌തെന്ന് ധാക്ക ട്രീബ്യൂണല്‍ (Dhaka Tribunal) റിപ്പോര്‍ട്ട് ചെയ്തു. 

വീടിന് പ്രക്ഷോഭകാരികള്‍ തീയിട്ടതിനെ തുടര്‍ന്ന് മുന്‍ കൗണ്‍സിലര്‍ മുഹമ്മദ് ഷാ ആലത്തിന്റെ (Muhammad Shah Alam) കുടുംബത്തിലെ ആറുപേര്‍ മരിച്ചു. ജുബോ ലീഗ് ജില്ലാ ജോയിന്റ് സെക്രട്ടറി സമുന്‍ ഖാന്റെ (Jubo League District Joint Secretary Samun Khan) വീട് അഗ്നിക്കിരയാവുകയും ഇവിടെനിന്നും ആറ് മൃതദേഹങ്ങളും കണ്ടെടുത്തു. അവാമി ലീഗിന്റെ യുവജന വിഭാഗമായ ജുബോ ലീഗിന്റെ രണ്ട് നേതാക്കന്മാരുടെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തി. 

ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന്‍ കമാലിന്റെയും സുപ്രീംകോടതി ജഡ്ജിയുടെയും വീടുകള്‍ക്കും ധാക്കയിലെയും ധന്‍മോണ്ടിയിലെയും അവാമി ലീഗിന്റെ ഓഫീസുകള്‍ക്കും കഴിഞ്ഞദിവസം തീവെപ്പുണ്ടായി. മന്ത്രിമാരുടെയും അവാമി ലീഗ് എം.പി.മാരുടെയും വീടുകളും വ്യവസായസ്ഥാപനങ്ങളും തച്ചുതകര്‍ത്തു. ഹൈന്ദവക്ഷേത്രങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ആക്രമിച്ചു.  

വിദ്യാര്‍ഥിസമരം ജനകീയ പ്രക്ഷോഭമായി കത്തിയാളിയതിന് പിന്നാലെ തിങ്കളാഴ്ചയാണ് ഹസീന രാജിവെച്ചത്. ഹസീന നാടുവിട്ടെന്ന വാര്‍ത്ത പരന്നതോടെ ആയിരക്കണക്കിന് സമരക്കാര്‍ ധാക്കയിലെ അവരുടെ ഔദ്യോഗികവസതിയായ സുധസദന്‍ കൈയേറുകയും കിടപ്പുമുറിയടക്കം നശിപ്പിച്ച്, വസ്ത്രങ്ങള്‍, മര ഉരുപ്പടികള്‍, സാരികള്‍, പരവതാനികള്‍ തുടങ്ങി കൊട്ടാരത്തിലെ സകല സാധനസാമഗ്രികളും എടുത്തുകൊണ്ടുപോവുകയും ചെയ്തിരുന്നു. ഹസീനയുടെ പിതാവും ബംഗ്ലാദേശ് വിമോചനനേതാവും മുന്‍പ്രധാനമന്ത്രിയുമായ ശൈഖ് മുജീബുര്‍ റഹ്‌മാന്റെ പ്രതിമ ചുറ്റികകൊണ്ട് അടിച്ചുതകര്‍ത്തു. 
ധാക്കയ്ക്കകത്തും പുറത്തും വ്യാപക കൊള്ള റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

തിങ്കളാഴ്ച ധാക്കയിലടക്കം വിവിധയിടങ്ങളിലുണ്ടായ അക്രമസംഭവങ്ങളില്‍ 119 പേരാണ് കൊല്ലപ്പെട്ടത്. ധാക്കയുടെ പ്രാന്തപ്രദേശങ്ങളായ സവാര്‍, ധാമ്രൈ എന്നിവിടങ്ങളില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 18 പേര്‍ കൊല്ലപ്പെട്ടു. ധാക്ക മെഡിക്കല്‍ കോളേജില്‍മാത്രം 37 മൃതദേഹങ്ങളെത്തിച്ചു. വെടിയേറ്റവരടക്കം പരിക്കേറ്റ അഞ്ഞൂറിലധികം ആളുകളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ചത്തെ അക്രമസംഭവങ്ങളില്‍ 101 പേര്‍ മരിച്ചിരുന്നു. ഇതോടെ ജൂലായ് 16 മുതല്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 440 ആയി.#Bangladesh #AwamiLeague #SheikhHasina #DhakaViolence #PoliticalUnrest #JuboLeague

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia