വിവാദ സിനിമ: പാകിസ്ഥാനില്‍ 20 പേര്‍ കൊല്ലപ്പെട്ടു

 


വിവാദ സിനിമ: പാകിസ്ഥാനില്‍ 20 പേര്‍ കൊല്ലപ്പെട്ടു
ഇസ്‌ലാമബാദ്: പ്രവാചകനെ അവഹളിക്കുന്ന ചലച്ചിത്രം അമേരിക്കയില്‍ നിര്‍മിച്ചതില്‍ പ്രതിഷേധിച്ച് പാകിസ്ഥാനില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ ഇതിനകം ഇരുപതുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അമേരിക്കന്‍ വിരുദ്ധ മുദ്രാവക്യങ്ങളുമായി വിവിധ നഗരങ്ങളില്‍ ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. സിനിമാ തിയേറ്ററുകളും ബാങ്കുകളും ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു.

ഇസ്‌ലാമബാദില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ നയതന്ത്ര കാര്യാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് കടന്നു കയറാന്‍ ശ്രമിച്ചു. പൊലീസ് കണ്ണീര്‍വാതകവും റബ്ബര്‍ ബുളളറ്റുകളും പ്രയോഗിച്ചു. പെഷവാറില്‍ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് ടി വി ചാനല്‍ ജീവക്കാരന്‍ ഉള്‍പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പൊലീസ് വെടി വയ്പിലാണ് ചാനല്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടത്. കറാച്ചിയില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

Keywords: World, Pakistan, Anti-Islam film, Protest, Islamabad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia