തീവ്ര­വാ­ദബ­ന്ധം: ര­ണ്ട് പാ­ക്‌­സ­ഹോ­ദ­രന്‍­മാ­രെ അ­മേ­രി­ക്ക­യില്‍ അ­റ­സ്­റ്റു­ചെ­യ്തു

 


തീവ്ര­വാ­ദബ­ന്ധം: ര­ണ്ട് പാ­ക്‌­സ­ഹോ­ദ­രന്‍­മാ­രെ അ­മേ­രി­ക്ക­യില്‍ അ­റ­സ്­റ്റു­ചെ­യ്തു
വാഷിങ്ടണ്‍: തീ­വ്രവാദ ബന്ധത്തെ തുടര്‍ന്ന് അമേരിക്ക­യില്‍ പാക് വംശജരാ­യ രണ്ട സഹോദരന്മാരെ എഫ്.ബി.ഐ. അറസ്റ്റു ചെയ്തു. റയിസ് ആലം ക്വാ­സി, ഷെഹരിയാര്‍ ആലം ക്വാസി എ­ന്നീ സ­ഹോ­ദ­ര­ന്‍മാ­രെ­യാണ് ഫ്‌ളോറിഡയില്‍  പോലീസ് അറസ്റ്റു ചെയ്തത്.

2001 ജൂലായ് മുതല്‍ ക്വാസി സഹോ­ദ­രങ്ങള്‍ തീ­വ്ര­വാ­ദി­കള്‍­ക്ക് ഭീ­ക­ര­പ്ര­വര്‍ത്ത­നം ന­ട­ത്താ­നാ­വ­ശ്യമായ പണവും വാഹനങ്ങളും നല്‍കി സ­ഹാ­യി­ച്ചു­വ­ന്നി­രു­ന്ന­താ­യി പോ­ലീസ് വെളിപ്പെടുത്തി. 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന­ത്.

Keywords:  Terrorists, Terror Relation, Pakistan, Brothers, America, Arrest, Washington, Police, Vehicles, World, Case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia