Killed | ഗസയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം; 12 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്
May 9, 2023, 11:03 IST
ഗസ: (www.kvartha.com) ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗസയില്‍ 12 പേര്‍ കൊല്ലപ്പെട്ടതായും 20ലേറെ പേര്‍ക്ക് പരുക്കേറ്റതായും റിപോര്‍ട്. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ് മൂവ്‌മെന്റ് നേതാക്കളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്നാണ് ഇസ്രാഈല്‍ സൈന്യം പറയുന്നു.
തങ്ങളുടെ മൂന്ന് നേതാക്കള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ് മൂവ്‌മെന്റും അറിയിച്ചു. ഗസ സിറ്റിയിലെ ഒരു അപാര്‍ട്‌മെന്റ് കെട്ടിടത്തിന്റെ മുകള്‍ നിലയിലും തെക്കന്‍ നഗരമായ റഫയിലെ വീടിന് മുകളിലും സ്‌ഫോടനം ഉണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞതായി റോയിടേഴ്സ് വാര്‍ത്താ ഏജെന്‍സി റിപോര്‍ട് ചെയ്തിട്ടുണ്ട്.
Keywords: Gaza, News, World, Crime, Killed, Air attack, Attack, Israeli, Report, Injured, Military, 12 reported killed in latest Israeli air attacks on Gaza.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.