ട്രംപിനെ പേടിച്ച് അമേരിക്കക്കാര്‍ ബ്രിട്ടനിലേക്ക് താമസം മാറാന്‍ ഒരുങ്ങുന്നു
Nov 12, 2016, 11:41 IST
ലണ്ടന്‍: (www.kvartha.com 12.11.2016) ട്രംപിനെ പേടിച്ച് അമേരിക്കക്കാര്‍ ബ്രിട്ടനിലേക്ക് താമസം മാറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രസിഡന്റായി തിരഞ്ഞടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിനെതിരെ യുഎസില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ബ്രിട്ടനിലേക്ക് താമസം മാറുന്നതിന്റെ സാധ്യത ആരാഞ്ഞ് അമേരിക്കക്കാര്‍ ബ്രിട്ടനിലെ പ്രമുഖ പ്രോപ്പര്‍ട്ടി വെബ്‌സൈറ്റുകളില്‍ വീടിനായി പരതിയത്.
അമേരിക്കയില്‍നിന്നും നൂറുകണക്കിനാളുകളാണ് കഴിഞ്ഞദിവസങ്ങളില്‍ ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബര്‍മിങ്ഹാം തുടങ്ങിയ ബ്രിട്ടനിലെ വന്‍നഗരങ്ങളില്‍ വീടുകളെ കുറിച്ചും, വാടക, വില എന്നിവയെക്കുറിച്ചും അന്വേഷിച്ചത്.
ട്രംപിന്റെ വിജയവാര്‍ത്ത പുറത്തുവന്ന ബുധനാഴ്ച മാത്രം പ്രമുഖ പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ 'സൂപ്ല'യില്‍ സന്ദര്‍ശനം നടത്തിയ അമേരിക്കക്കാരുടെ എണ്ണം 45.3 ശതമാനമായിരുന്നു. ലണ്ടന്‍ കേന്ദ്രീകരിച്ചായിരുന്നു ഏറെ അന്വേഷണങ്ങളും. ബ്രക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ പ്രോപ്പര്‍ട്ടി വിലയിലുണ്ടായ കുറവും വിനിമയനിരക്കിലെ വ്യത്യാസവും ബ്രിട്ടനിലെ നഗരങ്ങളില്‍ വീടുകള്‍ക്കായുള്ള വിദേശ അന്വേഷണങ്ങള്‍ നേരത്തെതന്നെ കൂട്ടിയിരുന്നു.

ഇതിനു പിന്നാലെയാണ് ട്രംപിന്റെ അപ്രതീക്ഷിത വിജയം ഈ അന്വേഷണങ്ങള്‍ക്ക് ആക്കം കൂട്ടിയത്. അമേരിക്കയില്‍നിന്നുള്ള കഴിഞ്ഞ മുപ്പതു ദിവസത്തെ ശരാശരി അന്വേഷണങ്ങള്‍ 25.5 ശതമാനമായിരുന്നു. ഇതാണ് ഒറ്റദിവസംകൊണ്ട് 45.3 ശതമാനമായത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ കനേഡിയന്‍ ഇമിഗ്രേഷന്‍ സര്‍വീസിനുള്ള ഔദ്യോഗിക വെബ്‌സൈറ്റ് ഉപയോക്താക്കളുടെ ബാഹുല്യം മൂലം തകര്‍ന്ന സംഭവവും ഉണ്ടായിരുന്നു. ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ കാനഡയിലേക്കുള്ള കുടിയേറ്റ സാധ്യതകള്‍ ആരാഞ്ഞ് സൈറ്റിലെത്തിയതോടെയാണ് സൈറ്റിന്റെ പ്രവര്‍ത്തനംതന്നെ നിലച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ബ്രിട്ടനിലേക്കുള്ള കുടിയേറ്റ സാധ്യതയാരാഞ്ഞ് അമേരിക്കക്കാര്‍
പ്രോപ്പര്‍ട്ടി സൈറ്റുകള്‍ പരതുന്നത്.
കാനഡയിലേക്ക് എങ്ങനെ കുടിയേറാം, ബ്രിട്ടനില്‍ പ്രോപ്പര്‍ട്ടി എങ്ങനെ വാങ്ങാം, ട്രംപ് എങ്ങനെ വിജയിച്ചു, അമേരിക്കന്‍ പ്രസിഡന്റിനെ എങ്ങനെ ഇംപീച്ച് ചെയ്യാം തുടങ്ങിയ ചോദ്യങ്ങളാണ് ട്രംപിന്റെ വിജയദിനത്തില്‍ ഗൂഗിളിനോട് അമേരിക്കക്കാര്‍ കൂടുതലായും ചോദിച്ചത്. 'ട്രംപ് ഞങ്ങളുടെ പ്രസിഡന്റല്ല' എന്നുറക്കെ പ്രഖ്യാപിച്ച് തെരുവിലിറങ്ങുന്നവര്‍ പുതിയ പ്രസിഡന്റിനെ എത്രമേല്‍ വെറുക്കുന്നു എന്നതിന്റെ തെളിവുകളാണ് .

Also Read:
തോമസ് ഐസകും സിപിഎമ്മും കള്ളപ്പണക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്നു: കെ. ശ്രീകാന്ത്
Keywords: 10 Things Americans Love About Living in Britain, Rent, Cost, London, Report, President, Election, House, Google, Website, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.