സിറിയയിലെ തുറമുഖ നഗരമായ ലതാകിയക്ക് നേരെ ഇസ്രായേല്‍ വ്യോമാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, കുട്ടി അടക്കം 6 പേര്‍ക് പരിക്ക്

 



ദമാസ്‌കസ്: (www.kvartha.com 05.05.2021) സിറിയയിലെ തുറമുഖ നഗരമായ ലതാകിയക്ക് നേരെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കുട്ടി അടക്കം ആറു പേര്‍ക്ക് പരിക്കേറ്റു. മിസൈലുകള്‍ പതിച്ച പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തില്‍ നിന്ന് വലിയ ശബ്ദവും തീഗോളവും ഉണ്ടായതായി പ്രദേശിവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു. 

കിഴക്കന്‍ ലാതികയിലെ ഹിഫ പട്ടണത്തിലും ഹമ പ്രവിശ്യയിലെ മിസ് യാഫിലും ആണ് ഇസ്രായേല്‍ മിസൈലുകള്‍ പതിച്ചതെന്ന് വാര്‍ത്താ ഏജന്‍സി സന റിപോര്‍ട് ചെയ്തു. മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് മിസൈലുകളെ സിറിയ പ്രതിരോധിച്ചതായാണ് വിവരം. 

സിറിയയിലെ തുറമുഖ നഗരമായ ലതാകിയക്ക് നേരെ ഇസ്രായേല്‍ വ്യോമാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, കുട്ടി അടക്കം 6 പേര്‍ക് പരിക്ക്


ഇറാന്‍ പിന്തുണയില്‍ സിറിയയില്‍ പ്രവര്‍ത്തിക്കുന്ന സായുധ സംഘങ്ങള്‍ക്ക് നേരെ ഏതാനും മാസങ്ങളായി ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയിരുന്നു. ആയുധനിര്‍മാണ കേന്ദ്രങ്ങളും ലബനാനില്‍ നിന്ന് സിറിയിലേക്കുള്ള മിസൈല്‍ നീക്കവും തടയുകയാണ് ആക്രമണം കൊണ്ട് ഇസ്രായേല്‍ ലക്ഷ്യമിടുന്നത്. ലതാകിയയില്‍ റഷ്യയുടെ വ്യോമകേന്ദ്രവും ടാര്‍റ്റസില്‍ നാവിക കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്.

Keywords:  News, World, Israel, Syria, Attack, Killed, Injured, 1 killed, 6 injured in alleged Israeli airstrike targets Syrian coast
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia