താലിബാന്‍ നേതാവ് മന്‍സൂര്‍ യു എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാന്‍ ഇന്റലിജന്‍സ്

 


ADVERTISEMENT

കാബൂള്‍: (www.kvartha.com 23.05.2016) പാക്കിസ്ഥാനില്‍ യു എസ് നടത്തിയ വ്യോമാക്രമണത്തില്‍ താലിബാന്‍ നേതാവ് മുല്ല അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാന്‍ ഇന്റലിജന്‍സ്. താലിബാന്‍ നേതാവ് മുല്ല മുഹമ്മദ് ഉമറിന്റെ മരണശേഷം താലിബാന്റെ നേതൃത്വം ഏറ്റെടുത്തത് മുല്ല അക്തര്‍ മന്‍സൂര്‍ ആയിരുന്നു.

ഇദ്ദേഹത്തിന്റെ മരണശേഷം നേതൃ സ്ഥാനത്തെത്താന്‍ സംഘടനയില്‍ വടം വലിയുണ്ടാകുമെന്നാണ് സൂചന. ശനിയാഴ്ചയാണ് പാക്കിസ്ഥാനില്‍ യുഎസ് ഒന്നിലേറെ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയത്. ഈ ആക്രമണത്തിലാണ് മന്‍സൂര്‍ കൊല്ലപ്പെട്ടത്.

മന്‍സൂര്‍ തലവനായിരുന്ന കാലത്താണ് താലിബാന്‍ യുഎസിന് ഭീഷണിയായി മാറിയത്. താലിബാന്‍ അല്‍ ക്വയ്ദയ്ക്ക് സമാനമായ ശക്തിയാര്‍ജ്ജിച്ചതും ഈ കാലയളവില്‍ തന്നെ.
താലിബാന്‍ നേതാവ് മന്‍സൂര്‍ യു എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാന്‍ ഇന്റലിജന്‍സ്


SUMMARY: The United States has killed the leader of the Afghan Taliban in an air strike in a remote border area just inside Pakistan, Afghanistan said on Sunday, in an attack likely to dash any immediate prospect for peace talks.

Keywords: Taliban, Mullah Akhtar Mansour
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia