കുടുംബ വീട് പല തവണ പുതുക്കിപ്പണിതിട്ടും തൃപ്തിപ്പെടാതെ ഭാര്യ; പ്രിയതമയെ സന്തോഷിപ്പിക്കാന്‍ അത്ഭുതമൊരുക്കി 72കാരന്‍; ഒന്നുകറക്കിയാല്‍ ചോളപ്പാടങ്ങളും കൃഷിഭൂമിയും കാടും പുഴയുമെല്ലാം കണ്‍മുന്നില്‍; പണി പൂര്‍ത്തിയായത് 6 വര്‍ഷമെടുത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബോസ്നിയ: (www.kvartha.com 10.10.2021) കുടുംബ വീട് പല തവണ പുതുക്കിപ്പണിതിട്ടും തൃപ്തിപ്പെടാതെ ഭാര്യ. ഒടുവില്‍ പ്രിയതമയെ സന്തോഷിപ്പിക്കാന്‍ അത്ഭുതമൊരുക്കി 72കാരന്‍. വീടൊന്നു കറക്കിയാല്‍ ചോളപ്പാടങ്ങളും കൃഷിഭൂമിയും കാടും പുഴയുമെല്ലാം കണ്‍മുന്നില്‍. ഈ വീടിന്റെ പണി പൂര്‍ത്തിയായത് ആറു വര്‍ഷമെടുത്താണ്.
Aster mims 04/11/2022

കുടുംബ വീട് പല തവണ പുതുക്കിപ്പണിതിട്ടും തൃപ്തിപ്പെടാതെ ഭാര്യ; പ്രിയതമയെ സന്തോഷിപ്പിക്കാന്‍ അത്ഭുതമൊരുക്കി 72കാരന്‍; ഒന്നുകറക്കിയാല്‍ ചോളപ്പാടങ്ങളും കൃഷിഭൂമിയും കാടും പുഴയുമെല്ലാം കണ്‍മുന്നില്‍; പണി പൂര്‍ത്തിയായത് 6 വര്‍ഷമെടുത്ത്

ബോസ്നിയയില്‍ നിന്നുള്ള 72-കാരനായ വോജിന്‍ കുസിക് ആണ് ഭാര്യ ലുബികയെ സന്തോഷിപ്പിക്കാന്‍ കറങ്ങുന്ന വീടുണ്ടാക്കിയത്. രാവിലെ സൂര്യോദയം കണ്ടശേഷം ഈ വീട് ഒന്നു കറക്കിയാല്‍ തൊട്ടടുത്ത നിമിഷം വഴിയിലൂടെ പോകുന്ന യാത്രക്കാരെ കാണാം. വടക്കന്‍ ബോസ്നിയയിലെ സെര്‍ബാച് പട്ടണത്തിന് അടുത്താണ് ഈ വീട്. കുസികും ഭാര്യയും മൂന്നു കുട്ടികളുമാണ് ഈ വീട്ടിലെ താമസക്കാര്‍.

ഏഴ് മീറ്റര്‍ അച്ചുതണ്ടില്‍ കറങ്ങുന്ന വീടിന്റെ വശങ്ങളില്‍ ചോളപ്പാടങ്ങളും കൃഷിഭൂമിയുമാണ്. ആവശ്യമുള്ള വേഗതയില്‍ കറക്കിയാല്‍ കാടും പുഴയുമെല്ലാം ബാല്‍കണിയിലിരുന്ന് കാണാം. ഏറ്റവും വേഗത കുറച്ച് കറക്കുകയാണെങ്കില്‍ വീടിന് ചുറ്റുമുള്ള കാഴ്ചകള്‍ കാണാന്‍ 24 മണിക്കൂര്‍ എടുക്കും. വേഗത്തില്‍ കറക്കുകയാണെങ്കില്‍ 22 സെകന്‍ഡ് മാത്രമാണെടുക്കുക.

ആറു വര്‍ഷമാണ് ഈ വീട് നിര്‍മിക്കാനെടുത്തതെന്ന് കുസിക് പറയുന്നു. ഇതിനിടയില്‍ ഹൃദയം പണിമുടക്കിയതിനെ തുടര്‍ന്ന് കുസിക് കുറച്ചുകാലം ആശുപത്രിയിലും കഴിഞ്ഞു. സാധാരണ വീടുകളേക്കാള്‍ കൂടുതലായി ഭൂകമ്പത്തെ ഈ കറങ്ങുന്ന വീട് പ്രതിരോധിക്കുമെന്നും കുസിക് പറയുന്നു.

സെര്‍ബിയന്‍-അമേരിക്കന്‍ ശാസ്ത്രഞ്ജരായ നികോള ടെസ്ലയുടേയും മിഹാലൊ പുപിന്റേയും കണ്ടുപിടുത്തങ്ങളാണ് കുസികിന് പ്രചോദനമായത്. ഇതൊരു കണ്ടുപിടുത്തമല്ലെന്നും അറിവും സമയവുമുള്ള ആര്‍ക്കും ഇങ്ങനെയൊരു വീട് നിര്‍മിക്കാമെന്നും കുസിക് പറയുന്നു.

പ്രായമായതോടെ കുടുംബ ബിസിനസ് മക്കള്‍ നോക്കിനടത്തുകയും തനിക്ക് വിശ്രമിക്കാന്‍ ഒരുപാട് സമയം ലഭിക്കുകയും ചെയ്തു. ഈ അവസരത്തിലാണ് താന്‍ ഭാര്യയ്ക്ക് വേണ്ടി അവള്‍ ആഗ്രഹിക്കുന്നതുപോലുള്ള ഒരു വീട് പണിയാന്‍ തുനിഞ്ഞിറങ്ങിയതെന്ന് കുസിക് പറഞ്ഞു. ഇപ്പോള്‍ അവള്‍ ആഗ്രഹിക്കുന്നതിനനുസരിച്ച് മുറികള്‍ മാറ്റാന്‍ പറ്റുമെന്നും കുസിക് പറഞ്ഞു.

Keywords: Bosnian makes rotating house a monument of love for his wife, News, Local News, House, Lifestyle & Fashion, Wife, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia