ഫിലിപ്പീന്‍സില്‍ ചുഴലിക്കാറ്റ്: മരണസംഖ്യ 1000 കവിഞ്ഞു

 


ഫിലിപ്പീന്‍സില്‍ ചുഴലിക്കാറ്റ്: മരണസംഖ്യ 1000 കവിഞ്ഞു
മനില: ഫിലിപ്പീന്‍സില്‍ വീശിയടിച്ച ചുഴലിക്കാറ്റിലും തുടര്‍ന്നുണ്ടായ പ്രളയത്തിലും മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു. ഇതുവരെ 650 പേരുടെ മരണമാണ്‌ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുള്ളത്. 49 പേരെ കാണാതായതായി റിപോര്‍ട്ടുണ്ട്. ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചിരിക്കുന്നത് പ്രധാനമായും ഡി ഓറോ, ഇലിഗാന്‍ എന്നീ തുറമുഖ നഗരങ്ങളിലാണ്‌. 3,38,000 പേര്‍ പ്രളയത്തില്‍ ഭവന രഹിതരായിട്ടുണ്ട്. ചുഴലിക്കാറ്റ് ദക്ഷിണ ചൈനാ കടലിലേക്ക് നീങ്ങിയതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്‌.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia