ചൈനയില്‍ കനത്ത മഴ; 6 മരണം; 3 ലക്ഷത്തോളം പേര്‍ ദുരിതത്തില്‍

 


ചൈനയില്‍ കനത്ത മഴ; 6 മരണം; 3 ലക്ഷത്തോളം പേര്‍ ദുരിതത്തില്‍
ബെയ്ജിംഗ്: ചൈനയിലുണ്ടായ കനത്ത മഴയെത്തുടര്‍ന്ന്‌ 6 പേര്‍ മരിച്ചു. മഴയെത്തുടര്‍ന്നുണ്ടായ കനത്ത വെള്ളപ്പൊക്കത്തില്‍ 3 ലക്ഷത്തോളം പേര്‍ക്ക് വാസസ്ഥലം നഷ്ടപ്പെട്ടു.

ഗൂസോയി പ്രവിശ്യയെയാണ്‌ വെള്ളപൊക്കം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. നാല്‌ നഗരങ്ങളെ വെള്ളപൊക്കം ബാധിച്ചിട്ടുണ്ട്. 2,594 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. 1000ത്തിലേറെ വീടുകള്‍ വെള്ളപൊക്കത്തില്‍ തകര്‍ന്നു. 10, 242 ഏക്കര്‍ കൃഷി വെള്ളം കയറി നശിച്ചു. 4.8 മില്യണ്‍ ഡോളറിന്റെ നഷ്ടം കണക്കാക്കുന്നു. ഹുയാന്‍ പ്രവിശ്യയില്‍ 19 പട്ടണങ്ങള്‍ വെള്ളത്തിലാണ്‌. സൈനീകരുടെ സഹായത്തോടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്.

English Summery
Beijing: Six people were killed and over three lakh affected in China's Guizhoui province after a downpour triggered flash floods and mudslides.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia