ലക്‌നൗ: (www.kvartha.com) കനത്ത മഴയെ തുടര്‍ന്ന് വീടിന്റെ മതിലിടിഞ്ഞ് വീണ് ഒമ്പതുപേര്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ചെ മൂന്ന് മണിയോടെ ലക്‌നൗവില്‍ ദില്‍കുഷ് ഏരിയയിലെ സൈനിക കേന്ദ്രത്തിന്റെ മതിലാണ് തകര്‍ന്നുവീണത്.
മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ആര്‍മി എന്‍ക്ലേവിന് പുറത്ത് കുടിലുകളില്‍ താമസിച്ചിരുന്ന തൊഴിലാളികളാണ് മരിച്ചത്. മതിലിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് പൊലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് ഒരാളെ രക്ഷപ്പെടുത്തി.
യുപിയില്‍ കുറച്ച് ദിവസങ്ങളായി കനത്ത മഴതുടരുകയാണ്. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നല്‍കി.
Keywords: Lucknow, News, National, Rain, Death, Accident, House, Nine died as wall collapses due to heavy rain in Lucknow.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.