Flights Diverted | കനത്ത മഴയില്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു; നിരവധി വിമാനങ്ങള്‍ റദ്ദാക്കി


മുംബൈ: (KVARTHA) തിങ്കളാഴ്ച (08.07.2024) പുലര്‍ചെ മുതല്‍ മുംബൈയിലും (Mumbai) പരിസര പ്രദേശങ്ങളിലും ശക്തമായ മഴയാണ് (Heavy Rain) അനുഭവപ്പെടുന്നത്. കനത്ത മഴയും കുറഞ്ഞ ദൂരക്കാഴ്ചയും കാരണം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (Mumbai International Airport) പ്രവര്‍ത്തനം തടസ്സപ്പെട്ടു. മോശം കാലാവസ്ഥമൂലം നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും (Cancelled)വഴിതിരിച്ചുവിടുകയും (Diverted) ചെയ്തു.
മുംബൈയില്‍ ഇറങ്ങേണ്ട കുറഞ്ഞത് 50 വിമാനങ്ങളെങ്കിലും റദ്ദാക്കി. കൂടാതെ ചിലത് അഹ് മദാബാദ്, ഹൈദരാബാദ്, ഇന്‍ഡോര്‍ വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ച് വിടുകയും ചെയ്തിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോട് ചെയ്തു.
വഴി തിരിച്ചുവിട്ട വിമാനങ്ങള്‍ മുംബൈയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അതിനാല്‍ മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. യാത്രക്കാര്‍ ആശങ്കപ്പെടേണ്ടെന്നും എയര്‍ലൈന്‍ സ്റ്റാറ്റസ് നോക്കി സമയം ഉറപ്പാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. കാലാവസ്ഥ അനുകൂലമാകുന്നതിന് അനുസരിച്ച് വിമാനങ്ങള്‍ മുംബൈ വിമാനത്താവളത്തിലേക്ക് എത്തിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
മുംബൈ നഗരത്തില്‍ പലയിടത്തും വെള്ളംകയറി. മിക്കയിടങ്ങളിലും കാറുകള്‍ അടക്കമുള്ള വ്യാപകമായി വാഹനങ്ങള്‍ ഒഴുക്കില്‍പെട്ടു. വിമാന സര്‍വീസിനെ കൂടാതെ ട്രെയിന്‍ ഗതാഗതവും താറുമായി. ട്രാകില്‍ വെള്ളം കയറിയതോടെ ലോകല്‍ ട്രെയിന്‍ യാത്രികരാണ് ബുദ്ധിമുട്ടിയത്. കടകളിലും വീടുകളിലും വെള്ളംകയറി ജനജീവിതവും ദുസ്സഹമായി.
നഗരത്തിലെ ചില പ്രദേശങ്ങളില്‍ 300 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. മുംബൈ, താന, പാല്‍ഘര്‍, കൊങ്കണ്‍ മേഖല എന്നിവിടങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറന്‍ജ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. വരും ദിവസങ്ങളിലും മുംബൈയില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.