കനത്ത മണ്ണിടിച്ചില്‍; ബഹുനില കെട്ടിടം തകര്‍ന്ന് വീണു- വീഡിയോ

 


ഷിംല: (www.kvartha.com 01.10.2021) ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് വീണു. കനത്ത മണ്ണിടിച്ചിലിനെത്തുടര്‍ന്നാണ് ഘോഡ ചൗക്കിലെ കെട്ടിടമാണ് നിലംപൊത്തിയത്. അപകടത്തില്‍ ആളപായമോ ആര്‍ക്കും പരിക്ക് സംഭവിച്ചതായോ റിപോര്‍ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച വൈകുന്നേരമുണ്ടായ മഴയെത്തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്. 

എട്ടുനില കെട്ടിടമാണ് തകര്‍ന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. വൈകുന്നേരം 5.45 നാണ് സംഭവം നടന്നതെന്ന് സംസ്ഥാന ദുരന്തനിവാരണ ഡയറക്ടര്‍ സുദേഷ് കുമാര്‍ മൊക്ത പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ സര്‍കാര്‍ ഉത്തരവിറക്കി. 

കനത്ത മണ്ണിടിച്ചില്‍; ബഹുനില കെട്ടിടം തകര്‍ന്ന് വീണു- വീഡിയോ

ബഹുനില കെട്ടിടം സുരക്ഷിതമല്ലെന്ന് പ്രാദേശിക അധികാരികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതില്‍ കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. തകര്‍ന്ന കെട്ടിടത്തിന് സമീപം സ്ഥിതിചെയ്യുന്ന മറ്റ് കെട്ടിടങ്ങള്‍ക്കും ഇപ്പോള്‍ വിള്ളലുകളുണ്ടായിട്ടുണ്ട്. നഗരഭരണ മന്ത്രി സുരേഷ് ഭരദ്വാജ് സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ പരിശോധിച്ചു. 
Keywords:  News, National, Video, Rain, Building Collapse, Government, Multi-Storey Building Collapses Due to Landslide in Shimla
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia