ക്യാര്‍; രൂപംകൊള്ളുന്നത് അതിതീവ്ര ചുഴലിക്കാറ്റ്; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

 


മുംബൈ: (www.kvartha.com 26.10.2019) ക്യാര്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുന്നു. ശനിയാഴ്ച്ചയോടെ അതിതീവ്ര ചുഴലിക്കാറ്റ് രൂപംകൊള്ളുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ മഹാരാഷ്ട്രയിലും ഗോവയിലും മഴ കൂടുതല്‍ ശക്തമാകും. മഹാരാഷ്ട്രയില്‍ അടുത്ത 24 മണിക്കൂറില്‍ 20 സെന്റീമീറ്റര്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.


മഹാരാഷ്ട്ര തീരത്ത് നിന്നും 210 കിമീ അകലെ നിന്നാണ് കാറ്റ് ശക്തി പ്രാപിച്ച് നീങ്ങുക. കാറ്റിന്റെ വേഗം പരമാവധി മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെയാകാമെന്നാണ് മുന്നറിയിപ്പ്. മുംബൈ നഗരത്തില്‍ അടുത്ത മൂന്ന് ദിവസം കനത്ത മഴയാണ് പ്രവചിക്കുന്നത്. ഇതോടെ നഗരത്തിലെ ദീപാവലി ആഘോഷം വെള്ളതില്‍ മുങ്ങുമെന്നുറപ്പായി.
ക്യാര്‍; രൂപംകൊള്ളുന്നത് അതിതീവ്ര ചുഴലിക്കാറ്റ്; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്


കൊങ്കണ്‍ മേഖലയിലെ സിന്ധുദുര്‍ഗ്, രത്‌നഗിരി ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Mumbai, News, Storm, Rain, Alerts, Maharashtra, 'Kyarr' may become an extremely severe cyclone by Saturday
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia