പിങ്ക് ബോളില്‍ ക്രികെറ്റ് ടെസ്റ്റില്‍ ഇന്‍ഡ്യന്‍ വനിതകള്‍ മികച്ച സ്‌കോറിലേക്ക്; ഓപെണര്‍ സ്മൃതി മന്ദാനയ്ക്ക് സെഞ്ചുറി

 


ക്വീന്‍സ്‌ലന്‍ഡ്: (www.kvartha.com 01.10.2021) ഓസ്‌ട്രേലിയക്കെരെ പിങ്ക് ബോള്‍ ക്രികെറ്റ് ടെസ്റ്റില്‍ ഇന്‍ഡ്യന്‍ വനിതകള്‍ മികച്ച സ്‌കോറിലേക്ക്. അവസാന വിവരം ലഭിക്കുമ്പോള്‍ ഇന്‍ഡ്യ അഞ്ച് വികെറ്റ് നഷ്ടത്തില്‍ 276 റണ്‍സെടുത്തിട്ടുണ്ട്. ദിപ്തി ശര്‍മ താനിയ ഭാടിയ എന്നിവരാണ് ക്രീസില്‍.

ഓപെണര്‍ സ്മൃതി മന്ദാന (127) തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കി. മന്ദാനയ്ക്ക് പുറമെ മറ്റോരു ഓപെണര്‍ ശഫാലി വർമ (31)യെ ആദ്യ ദിനം തന്നെ ഇന്‍ഡ്യക്ക് നഷ്ടമായിരുന്നു. മിതാലി രാജ് (30) പുന്നം റൗത്തും (36) യാസ്തിക ഭാടിയ(19) എന്നിവരുടെ വികെറ്റുകളാണ് ഇന്‍ഡ്യയ്ക്ക് നഷ്ടമായത്.

പിങ്ക് ബോളില്‍ ക്രികെറ്റ് ടെസ്റ്റില്‍ ഇന്‍ഡ്യന്‍ വനിതകള്‍ മികച്ച സ്‌കോറിലേക്ക്; ഓപെണര്‍ സ്മൃതി മന്ദാനയ്ക്ക് സെഞ്ചുറി

ഇന്‍ഡ്യ ഒരു വികെറ്റിന് 132 റണ്‍സെന്ന നിലയിലാണ് രണ്ടാം ദിനം കളി ആരംഭിച്ചത്. 80 റണ്‍സുമായി സ്മൃതി മന്ദാനയും 16 റണ്‍സോടെ പൂനം റൗതും ആയിരുന്നു ക്രീസില്‍. ഇന്‍ഡ്യന്‍ ഇനിംഗ്‌സിലെ 52ാം ഓവറില്‍ എലിസി പെറിക്കെതിരെ ബൗണ്ടറി നേടി മന്ദാന തന്റെ കന്നി ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കി. 170 പന്തില്‍ 18 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ആദ്യ ശതകം.

22 ബൗണ്ടറിയും ഒരു സിക്‌സും സഹിതം 127 റണ്‍സെടുത്ത മന്ദാനയെ 69ാം ഓവറിലെ ആദ്യ പന്തില്‍ ഗാര്‍ഡ്‌ന പുറത്താക്കി. രണ്ടാം വികെറ്റില്‍ 102 റണ്‍സാണ് മന്ദാന-പൂനം സഖ്യം കൂട്ടിച്ചേര്‍ത്തത്.

ക്വീന്‍സ്‌ലന്‍ഡില്‍ ടോസ് നഷ്ടമായ ഇന്‍ഡ്യ ബാറ്റിംഗിനിറങ്ങുകയായിരുന്നു. ചരിത്രത്തിലാദ്യമായാണ് ഇന്‍ഡ്യന്‍ വനിതകള്‍ പകലും രാത്രിയുമായുള്ള ടെസ്റ്റ് കളിക്കുന്നത്. ഇടിമിന്നലും മഴയും കാരണം ഒന്നാം ദിവസത്തെ കളി നേരത്തേ നിര്‍ത്തിയിരുന്നു.


Keywords: News, Sports, Cricket, Cricket Test, Women, Australia, Century, Top-Headlines, Rain India vs Australia W: Smriti Mandhana hits maiden hundred, becomes 1st Indian woman centurion in Pink-ball Test.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia