Rain Alerts | കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; കാസര്‍കോട് ഉള്‍പെടെ 3 ജില്ലകളില്‍ ചുവപ്പ് ജാഗ്രത


തിരുവനന്തപുരം: (KVARTHA) കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് (Heavy Rain) സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് തിങ്കളാഴ്ച (15.07.2024) ചുവപ്പ് (Red), ഓറന്‍ജ് (Orange), മഞ്ഞ (Yellow) ജാഗ്രതകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്കും തിങ്കളാഴ്ച അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം.
ചുവപ്പ് ജാഗ്രത (15-07-2024): മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്.
ഓറന്‍ജ് ജാഗ്രത (15-07-2024): എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്.
ഓറന്‍ജ് ജാഗ്രത (16-07-2024): മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.
മഞ്ഞ ജാഗ്രത (15-07-2024): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം.
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്ക് ഏര്‍പെടുത്തി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ പ്രത്യേക ജാഗ്രത ആവശ്യമെന്നും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ തീരങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.