Heavy Rain | തലസ്ഥാനത്ത് ശക്തമായ മഴക്കൊപ്പം കാറ്റും; വ്യാപക നാശം, വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം വീണു, വൈദ്യുതി പോസ്റ്റുകളും തകര്‍ന്നു; അടുത്ത 5 ദിവസം മുന്നറിയിപ്പ്
Apr 9, 2023, 18:00 IST
തിരുവനന്തപുരം: (www.kvartha.com) തലസ്ഥാനത്ത് ശക്തമായ മഴക്കൊപ്പം കാറ്റും വീശിയടിച്ചതോടെ വ്യാപക നാശനഷ്ടം. തിരുവനന്തപുരത്തിന്റെ മലയോരമേഖലയിലാണ് മഴ കനത്തത്. നെടുമങ്ങാട് ചുളളിമാനൂരില്‍ വ്യാപക നാശമാണ് റിപോര്‍ട് ചെയ്തിരിക്കുന്നത്. മേഖലയില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം വീണു. വൈദ്യുതി പോസ്റ്റുകളും തകര്‍ന്ന് നാശം സംഭവിച്ചിട്ടുണ്ട്.
അതേസമയം കേരളത്തില്‍ അഞ്ചു ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ഏപ്രില്‍ 09, 10 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും ഏപ്രില്‍ 11 മുതല്‍ 13 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
Keywords: Heavy Rain in Thiruvananthapuram, Weather, Rain, Report, Warning, Tree Falls, Electric Post, Nedumangadu, Chullimanoor, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.