ദുബായ് : യു എ ഇയില്‍ കനത്ത മഴ. ഇതേത്തുടര്‍ന്ന് ദുബായ് ഗ്ലോബല്‍ വില്ലേജ് അടച്ചു. മഴ ശനിയാഴ്ചവരെ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. കനത്ത മഴയെ തുടര്‍ന്ന് യു എ ഇയിലെ ഏഴ് എമിറേറ്റുകളിലും വാഹന ഗതാഗതം തടസ്സപ്പെട്ടു. സാധാരണ ജനജീവിതം ദുസ്സഹമായി.
ദുബായിലും ഷാര്‍ജയിലും അജ്മാനിലും നഗരത്തിലെ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. ഷാര്‍ജയില്‍ നിരവധി കെട്ടിടങ്ങളിലേക്ക് വെള്ളം കയറി. ഇതോടെ, ചിലയിടങ്ങളില്‍ കടകള്‍ അടച്ചു. ദുബൈയില്‍ റോഡുകളിലും ടണലുകളിലും വെള്ളം നിറഞ്ഞതോടെ, നിരവധി സ്ഥലങ്ങളില്‍ ഗതാഗതം മുടങ്ങി.
ഇന്ത്യന്‍ പവലിയന്‍ അടക്കം വിവിധ രാജ്യങ്ങളിലെ പവലിയനുകളില്‍ വെള്ളം കയറി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും അനുകൂല റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമെ ഗ്ലോബല്‍ വില്ലേജ് ഇനി തുറക്കുകയുള്ളൂ. ആയിരകണക്കിന് സന്ദര്‍ശകര്‍ എത്തുന്ന അവധിദിവസമാണ് ഗ്ലോബല്‍ വില്ലേജ് അടച്ചിടേണ്ടി വന്നത്.
ഫുജൈറയില്‍ തെക്കുകിഴക്കന്‍ തീരപ്രദേശങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. ഖോര്‍ഫഖാന്‍, വാദി വുറയ്യ എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്തു. നഗരത്തില്‍ ഉച്ചയ്ക്ക് ശേഷമാണ് മഴ കനത്തത്. റാസല്‍ഖൈമയില്‍ ഉച്ചയോടെ ശക്തമായ മഴ പെയ്തു. അല്‍ജീര്‍, അല്‍ഖെയ്ല്‍ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് വാഹന ഗതാഗത്തെയും സാധരണ ജീവിതത്തെയും ബാധിച്ചു.
Key Words: Global Village, Dubai, UAE, Heavy Rain, Climate, Traffic, Sharjah, Shops, Shut, Fujairah, Rasal Khaima

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.