കനത്ത മഴയില്‍ റോഡില്‍ രൂപപ്പെട്ട ഗര്ത്തലേക്ക് മുന്‍ഭാഗം കുത്തി വീണ് കാര്‍
Jul 20, 2021, 15:49 IST
ന്യൂഡെല്‍ഹി: (www.kvartha.com 20.07.2021) കനത്ത മഴയില്‍ റോഡില്‍ രൂപപ്പെട്ട ഗര്ത്തലേക്ക് മുന്‍ഭാഗം കുത്തി വീണ് കാര്‍. ഡെല്‍ഹിയിലെ ദ്വാരകയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഡെല്‍ഹി പൊലീസ് കോണ്‍സ്റ്റബിള്‍ അശ്വനി കുമാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഓടിക്കൊണ്ടിരുന്ന കാറിനെയാണ് ഗര്‍ത്തം വിഴുങ്ങിയത്.
മുംബൈയിലും കഴിഞ്ഞ ദിവസം സമാനമായ സംഭവം നടന്നിരുന്നു. പാര്‍ക് ചെയ്ത വാഹനം കോണ്‍ക്രീറ്റ് പാളി തകര്‍ന്ന് കിണറ്റിലേക്ക് താഴ്ന്നിറങ്ങിയതായിരുന്നു. പൊലീസ് എത്തി ശേഷം ക്രെയിനിന്റെ സഹായത്തോടെ കാര്‍ ഉയര്‍ത്തി. കനത്ത മഴ തുടരുന്ന രാജ്യതലസ്ഥാനത്ത് പലയിടങ്ങളിലും വെള്ളം കയറുകയും വാഹനഗതാഗതം സ്തംഭിക്കുകയും ചെയ്തു.
दिल्ली के द्वारका सेक्टर 18 के अतुल्य चौक में एक गाड़ी सड़क में धस गई। सफेद रंग की ये गाड़ी एक पुलिसकर्मी की बताई जा रही है। क्रेन की मदद से गाड़ी को बाहर निकाला गया। #DelhiRains pic.twitter.com/zLSzpODGM8
— jatin sharma (@jatin89_sharma) July 19, 2021
Keywords: New Delhi, News, National, Car, Rain, Police, Delhi Cop's Car Falls Into Sinkhole While Being Driven After Rain
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.