Bengaluru Rains | ബെംഗ്‌ളൂറിലെ വെള്ളപ്പൊക്കത്തിനും പ്രതിസന്ധിക്കും ഉത്തരവാദി ഐടി കംപനികളാണെന്ന് ബിജെപി നേതാവ്; 'സര്‍കാരിനെ ഭീഷണിപ്പെടുത്തരുത്'
Sep 8, 2022, 18:49 IST
ബെംഗ്‌ളുറു: (www.kvartha.com) കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിനും പ്രതിസന്ധികള്‍ക്കും ഉത്തരവാദി ഐടി കംപനികളാണെന്ന് കര്‍ണാടക ബിജെപി നേതാവ് എന്‍ആര്‍ രമേശ് ആരോപിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 899 മി.മീറ്റര്‍ മഴയാണ് നഗരത്തില്‍ പെയ്തത്. കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ മഴയാണിത്.
തെലങ്കാനയിലേക്ക് മാറുമെന്ന് ഐടി കംപനികള്‍ സംഘടനകള്‍ മുഖേന നല്‍കിയ മുന്നറിയിപ്പിനോട് പ്രതികരിച്ച രമേശ്, നക്‌സല്‍ സാധ്യതയുള്ള തെലങ്കാന സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു. 'തങ്ങളെ തെലങ്കാന സംസ്ഥാനത്തേക്ക് മാറ്റേണ്ടിവരുമെന്ന് കംപനികള്‍ സംസ്ഥാന സര്‍കാരിനെ ഭീഷണിപ്പെടുത്തുന്നു. തെലങ്കാന സംസ്ഥാനം നക്‌സല്‍ ബാധിത സംസ്ഥാനം എന്നാണ് അറിയപ്പെടുന്നത്. കംപനികള്‍ക്കും ജീവനക്കാര്‍ക്കും ഒരു ദിവസം പോലും നിലനില്‍ക്കാനാവില്ല', രമേശ് കൂട്ടിച്ചേര്‍ത്തു.
മുന്‍ ഇന്‍ഫോസിസ് ഡയറക്ടറും സംരംഭകനുമായ ടിവി.മോഹന്‍ദാസ് പൈയുടെ 'സേവ് ബെംഗ്‌ളുറു' ക്യാംപയിന് എതിരെ തുറന്ന കത്തിലാണ് ബെംഗ്‌ളുറു സൗത് ബിജെപി പ്രസിഡന്റ് രമേശ് പ്രതികരിച്ചതെന്ന് സീ ന്യൂസ് റിപോര്‍ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയും പ്രളയക്കെടുതിയെക്കുറിച്ച് പ്രചാരണം നടത്തിയും പ്രതിസന്ധി ഘട്ടത്തില്‍ ബെംഗ്‌ളൂറിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് മോഹന്‍ ദാസ് പൈ നടത്തുന്നതെന്നും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
'ഔടര്‍ റിംഗ് റോഡ് കംപനീസ് അസോസിയേഷന്റെ കീഴിലുള്ള 79 ടെക് പാര്‍കുകള്‍, ഇലക്ട്രോണിക് സിറ്റി ഇന്‍ഡസ്ട്രീസ് അസോസിയേഷന്റെ കീഴിലുള്ള 250-ലധികം ഐടി, ബിടി കംപനികള്‍, മഹാദേവപുരയിലെ 100-ലധികം ടെക് കംപനികള്‍ നിര്‍മാണ സമയത്ത് ഡ്രൈനേജുകള്‍ കൈയേറിയിട്ടുണ്ട്. ഇന്‍ഫോസിസ്, വിപ്രോ, ബയോകോണ്‍, ടെക് മഹീന്ദ്ര, ടാറ്റ പവര്‍, ബോഷ്, ഐബിഎം, ടിസിഎസ്, എച്ച്പി എന്നിവയും ഇലക്ട്രോണിക്സ് സിറ്റിയിലെ മറ്റെല്ലാ കംപനികളും മഴവെള്ളം ഒഴുകുന്ന അഴുക്കുചാലുകള്‍ പൂര്‍ണമായും കയ്യേറുകയോ ചുരുക്കുകയോ ചെയ്തു', അദ്ദേഹം പറഞ്ഞു.
സര്‍കാരിനെ ഭീഷണിപ്പെടുത്തരുത്, ഐടി, ബിടി കംപനികളുടെ കൈയേറ്റം ഒഴിപ്പിച്ചാല്‍ ബെംഗളൂറിലെ വെള്ളപ്പൊക്ക പ്രതിസന്ധിക്ക് ശാശ്വത പരിഹാരമുണ്ടാകും. ബ്ലാക് മെയില്‍ ചെയ്യുന്നതിനു പകരം വിവേകത്തോടെയും ഉത്തരവാദിത്തത്തോടെയും പെരുമാറണമെന്നും രമേഷ് ആവശ്യപ്പെട്ടു.
അതേസമയം, മുന്‍ കോണ്‍ഗ്രസ് സര്‍കാരുകളുടെ ആസൂത്രണമില്ലാത്ത ദുര്‍ഭരണമാണ് ഇപ്പോഴത്തെ ദുരിതത്തിന് കാരണമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു. തടാകങ്ങള്‍ പരിപാലിക്കുന്നതിനെക്കുറിച്ച് അവര്‍ ചിന്തിച്ചില്ല. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
< !- START disable copy paste -->

Keywords: Latest-News, National, Top-Headlines, Karnataka, Rain, Flood, Weather, BJP, Government, Crisis, Business, Bengaluru, Heavy Rain in Bengaluru, Bengaluru Flood, Bengaluru Crisis, Government of Karnataka, IT Companies in Bengaluru, BJP leader holds IT companies responsible for floods, crisis situation in Bengaluru.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.