പാറ കുടിലിന് മുകളിലേക്ക് ഉരുണ്ട് വീണ് ഒരു കുടുംബത്തിലെ 5 പേർ മരിച്ചു; മരിച്ചവരിൽ 3 കുട്ടികളും
Jul 19, 2021, 21:21 IST
താനെ: (www.kvartha.com 19.07.2021) കൂറ്റൻ പാറ ഉരുണ്ട് കുടിലിന് മുകളിലേക്ക് വീണ് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് കുട്ടികളും. കനത്ത മഴയിൽ താനെ ജില്ലയിലെ കൽവയിലെ ചേരി പ്രദേശത്താണ് സംഭവം നടന്നത്. ഭാര്യയും ഭർത്താവും അഞ്ച് മക്കളും ജീവനോടെ പാറയുടെ അടിയിൽ പെടുകയായിരുന്നുവെന്ന് താനേ മുനിസിപാലിറ്റി ഉദ്യോഗസ്ഥൻ സന്തോഷ് കദം അറിയിച്ചു.
രക്ഷാപ്രവർത്തകരെത്തിയാണ് മൃതദേഹങ്ങൾ പാറയ്ക്കടിയിൽ നിന്നും പുറത്തെടുത്തത്. പാറയ്ക്കടിയിൽ കുടുങ്ങിയ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. അഞ്ചും പതിനെട്ടും വയസുള്ള കുട്ടികളാണ് രക്ഷപ്പെട്ടത്.
പ്രഭു സുതം യാദവ് (45), ഭാര്യ വിദ്യാവതി ദേവി യാദവ് (40), മക്കൾ രവി കിശൻ (12), സിമ്രൻ (10), സന്ധ്യ (3) എന്നിവരാണ് മരിച്ചത്.
സമീപപ്രദേശത്ത് നിന്നും മുൻ കരുതലായി ആളുകളെ ഒഴിപ്പിച്ചു. ദിവസങ്ങളായി തുടരുന്ന മഴയിൽ താനെയുടെ പല ഭാഗങ്ങളും വെള്ളത്തിലാണ്. കസരയിലെ ശിവാജി നഗറിൽ കുടിലുകൾ നിലം പൊത്തിയതിനെ തുടർന്ന് ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ആർക്കും ജീവപായമില്ല.
SUMMARY: People have been shifted from the houses in the vicinity as a precautionary measure, he added.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.